തൊടുപുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് (K.S.S.P.U) യൂണിയൻ ദേശീയ പെൻഷൻ ദിനാചരണം നടത്തി. തൊടുപുഴ ടൗൺ ബ്ലോക്ക് സംഘടിപ്പിക്കുന്ന പെൻഷൻ ദിനാചരണ പരിപാടി K.S.S.P.U. ജില്ല വൈസ്പ്രസിഡന്റ് ശ്രീ.വി.വി.ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു.
1982 ഡിസംബർ 17ന് പെൻഷൻ സംബന്ധിച്ച് സുപ്രീം കോടതി പ്രഖ്യാപിച്ച ചരിത്രപര മായ വിധിയുടെ പശ്ചാത്തലത്തിലാണ് പെൻഷൻ ദിനാചരണം കൊണ്ടാടുന്നത്. പ്രതി രോധ പകുപ്പിൽ നിന്നും വിരമിച്ച ഡി.എസ് നകാരയാണ് പെൻഷൻ ആനുകൂല്ല്യം നിഷേധിക്കപ്പെട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പെൻഷൻ ജീവനക്കാ രൻ്റെ അവകാശമാണെന്നും ഇത് ആരുടെയും ഔദാര്യമല്ലെന്നുമുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ സുപ്രധാനമായ ഈ വിധി അങ്ങനെ നേടിയെടുത്തതാണ്.
എന്നാൽ ഇന്ന് പെൻഷൻ പരിഷ്‌കരണത്തിൻ്റെ പേരിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രാദായം അട്ടിമറിച്ച് പങ്കാളിത്തപെൻഷൻ ഏർപ്പെടുത്തി വിരമിച്ച ജീവനക്കാരുടെ ഭരണഘടനപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഈ കാലഘട്ടത്തിൽ 2024, ഡിസംബർ 17 ന് ആചരിക്കുന്ന പെൻഷൻ ദിനാചരണം പെൻഷൻ സംരക്ഷണദിനമായി പരിണമിക്കുകയാണ്.
ഇമ്മാനുവൽ.എം.എം.(ബ്ലോക്ക് സെക്രട്ടറി), കെ.എം.തോമസ് (ബ്ലോക്ക് പ്രസിഡൻ്റ്), വി.പി.വേണുഗോപാൽ (ബ്ലോക്ക് ട്രഷറർ), സുജാത (ജില്ലാ കമ്മറ്റി അംഗം) തുടങ്ങി എല്ലാവരും പെൻഷൻ ദിനാചാരണത്തിൽ പങ്കെടുത്തു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#pensionday #Thodupuzha #today #news #updates #nattuvarthakal

