വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

തൊടുപുഴ : മുട്ടം മ്രാല മൂന്നാം മൈൽ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മുട്ടം എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി തേക്കിൻ തണ്ട് കൊച്ചുകരോട്ട് ഡോണൽ ഷാജി (21) കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 ഓടെയാണ് അപകടം. അരുവിക്കുത്ത് വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു. തൊടുപുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന പോലീസിന്റേയും നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. വലിയ പാറകളും കുഴികളും നിറഞ്ഞ അരുവിക്കുത്ത് വെള്ളച്ചാട്ടത്തെക്കുറിച്ച് വേണ്ട പരിചയം ഇല്ലാത്തതാണ് അപകടത്തിനിടയാക്കിയത് എന്ന് കരുതുന്നു. ഇരുവരുടെയും മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച്‌ച പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *