admin

മുനിസിപ്പൽ പാർക്കിന് മുമ്പിലുള്ള യുദ്ധ സ്‌മാരകം അനാദരിക്കപ്പെടുന്നതായി പരാതി

തൊടുപുഴ : മുനിസിപ്പൽ പാർക്കിന് മുമ്പിലുള്ള യുദ്ധ സ്മാരകം അനാദരിക്കപ്പെടുന്നതായി പരാതി. പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങളുടെ പാർക്കിംഗ് മൂലവും പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതിനാലും യുദ്ധ സ്‌മാരകം അനാദരിക്കപ്പെടുകയാണ്. കാർഗിൽ യുദ്ധ സ്‌മാരകമായി പണി കഴിപ്പിച്ച സ്‌മാരകം നെഹ്റു യുവ കേന്ദ്രയുടെ കീഴിലാണുള്ളത്. സ്‌മാരകത്തിൽ കാർഗിൽ വിജയ ദിവസത്തിന്റെ തീയതി പോലും തെറ്റായാണ് ആലേഖനം ചെയ്‌തിരിക്കുന്നതെന്നും യുദ്ധ സ്മ‌ാരകം അതിന്റെ പവിത്രതയോടെ നില നിർത്തണമെന്നും സ്‌മാരകത്തിന്റെ സമീപമുള്ള പാർക്കിംഗ്, പരസ്യ ബോർഡുകൾ ഇവ നീക്കം ചെയ്യണമെന്നും പൂർവ…

Read More

വാഹനാപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു

ഇടുക്കി : വണ്ടിപ്പെരിയാർ മൂലക്കയത്ത് വാഹനാപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവും മരണപ്പെട്ടു. മൂലക്കയം സ്വദേശി വിഷ്ണു 24 ആണ് ഇന്ന് ഉച്ചയോടുകൂടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്… കൂടെയുണ്ടായിരുന്ന പ്രദീപ് 22 കഴിഞ്ഞ ആറ് ദിവസം മുൻപ് മധുരൈ ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു.. പുഷ്പ സിനിമ കണ്ട് തിരികെ വരുന്ന വഴിക്ക് കമ്പത്ത് വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിൽ ഇടിച്ച് അപകടം ഉണ്ടായത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

സര്‍വീസ് സഹകരണ ബാങ്കില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ തുറന്നു

തൊടുപുഴ: അരിക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നീതി മെഡിക്കല്‍ സ്റ്റോർ തുറന്നു പ്രവർത്തനമാരംഭിച്ചു. പഴയ ബാങ്ക് കെട്ടിടത്തിലാണ് മെഡിക്കല്‍ സ്റ്റോർ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടോണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.സഹകരണ ബാങ്കില്‍ അംഗങ്ങള്‍ക്കായി ആരംഭിച്ചിരിക്കുന്ന പുതിയ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം മണക്കാട് പഞ്ചായത്തു പ്രസിഡന്റ് പി.എസ് ജേക്കബ് നിർവഹിച്ചു. മെഡിക്കല്‍ സ്റ്റോറിലെ ആദ്യവില്പന പ്രൈമറി അഗ്രിക്കള്‍ച്ചർ ക്രെഡിറ്റ് സൊസൈറ്റി അസോസിയേഷൻ പ്രസിഡന്റ് കെ.ദീപക് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജിജോ ജോർജ്,…

Read More

11 കെവി ലൈനിൽ തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു

തൊടുപുഴ : കുമ്മംകല്ലിൽ വലിയ ജാറം പള്ളിക്ക്സമീപം വൈദ്യുതി ലൈനിൽ തീപിടിച്ചു. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് 11 കെ വി ലൈനിൽ തീപിടുത്തം ഉണ്ടായത്. പരിഭ്രാന്തരായ നാട്ടുകാർ തൊടുപുഴ ഫയർഫോഴ്‌സിലും, കെഎസ്‌ഇബിയിലും വിവരമറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്‌ ഓഫീസർ പി.ടി അലക്സാണ്ടറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം തീയണയ്ക്കുകയും ചെയ്തു‌. തീപിടുത്തത്തിൽ ഏകദേശം 10000 രൂപയുടെ നഷ്ടം ഉണ്ടായെന്നും അടുത്തിടെ ഈ മേഖലയിൽ വൈദ്യുതി ലൈനിൽ…

Read More

ആശുപത്രിയിലേക്ക് മാറ്റവേ പ്രസവ വേദന കൂടി; കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ 26കാരിക്ക് സുഖപ്രസവം

അടിമാലി: ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ യുവതിക്ക് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ വീട്ടില്‍ സുഖപ്രസവം. ബൈസണ്‍വാലി സ്വദേശിനിയായ 26 കാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവം.യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് നൈസല്‍ എന്‍, എമര്‍ജന്‍സി മെഡിക്കല്‍…

Read More

വിനോദസഞ്ചാരത്തിനായി എത്തിയ യുവാക്കളുടെ വാഹനം അപകടത്തിൽപ്പെട്ടു.

ഇടുക്കി :പൂപ്പാറ തലകുളം ഭാഗത്താണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയ യുവാക്കളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത് അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് വെളിപ്പിന് രണ്ട് മണിക്കാണ് അപകടം ഉണ്ടായത് നിസാര പരിക്കുകളോടെ യുവാക്കൾ രക്ഷപ്പെട്ടു ഒരാളുടെ കാലിന് പൊട്ടൽ ഏറ്റിട്ടുണ്ട് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശാന്തൻപാറ പോലിസ് മേൽനടപടികൾ സ്വികരിച്ചു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #accidentnews #santhanpara #pooppara #idukki #today…

Read More

ജില്ലയിൽ പരക്കെ മഴ: കല്ലാർ ഡാം തുറന്ന

തൊടുപുഴ: ജില്ലയിൽ പരക്കെ മഴ തുടരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആരംഭിച്ച മഴ ഇന്നലെ പകലും ജില്ലയിൽ വിവിധ മേഖലകളിൽ തുടർന്നു. വൈകുന്നേരത്തോടെയാണ് മഴയ്ക്ക് ശമനമുണ്ടായത്. തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന് ഇന്നലെയും ജില്ലയിൽ ജാഗ്രതാ നിർദേശമുണ്ടായിരുന്നു. അതിതീവ്ര മഴ മുന്നറിയിപ്പിനെത്തുടർന്ന് വ്യാഴാഴ്ച്‌ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 36.28 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ശരാശരി പെയ്തത്. പീരുമേട്ടിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 52 മില്ലീമീറ്റർ. ഉടുന്പൻചോല –…

Read More

കൊല്ലം തീരത്ത് ആഴക്കടൽ എണ്ണ പര്യവേഷണ നടപടികൾക്ക് ഉടൻ തുടക്കമാകും.

കൊല്ലം: കൊല്ലം തീരത്ത് ആഴക്കടൽ എണ്ണ പര്യവേഷണ നടപടികൾക്ക് ആക്കം കൂട്ടി. അടുത്ത ആഗസ്റ്റിൽ ഇതിനുള്ള കപ്പലുകളും റിഗുകളും കൊല്ലം തുറമുഖത്ത് എത്തിച്ചേരും പരിവേഷണവും എണ്ണ കിണർ സ്ഥാപിക്കലും തുടർന്ന് നടക്കും.കൊല്ലം തുറമുഖത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി കരാർ കമ്പനിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആര്യ ഓഫ് ഷോർ കമ്പനിയുടെ കിഴക്കൻ മേഖലയിലെ ചുമതലക്കാർ കൊല്ലത്ത് എത്തി എണ്ണ പര്യവേഷണത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുവാൻ കൊല്ലം തുറമുഖത്തുള്ള സൗകര്യങ്ങൾ പോർട്ട് അധികൃതരുമായി ചർച്ച ചെയ്തു.നിലവിൽ ആന്റമാൻ ദ്വീപ സമൂഹങ്ങൾക്കരുകിലെ പരിവേഷണ…

Read More

ടി. കെ. വി ജന്മശദാബ്ദി ആഘോഷവും അനുസ്മരണ സമ്മേളനവും നടത്തി

തൊടുപുഴ : ഇന്ത്യൻ ബാങ്കിങ്ങ് മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ബാങ്ക് ദേശസാത്ക്കരണ ആശയം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി മുൻനിരയിൽ നിന്നു പ്രവർത്തിച്ച, കേരളത്തിലെ ബാങ്കിംഗ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച, കേരള ഘടകത്തിൻ്റെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്ന സഃ ടി കെ വേലായുധൻ നായരുടെ ജന്മശദാബ്ദി അനുസ്മരണ സമ്മേളനംനടത്തി. ആൾ കേരള ബാങ്ക്‌ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ. രാം പ്രകാശ് ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി. മുൻ എസ് ബി റ്റി…

Read More

എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വൻ ലഹരിമരുന്ന് വേട്ട

തൊടുപുഴ: ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് തൊടുപുഴ മുട്ടം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര വിപണിയിൽ 25 ലക്ഷത്തോളം വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തു. ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ R.P.മിഥിൻലാലും പാർട്ടിയും ചേർന്ന് തൊടുപുഴ മുട്ടം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ 2 കിലോഗ്രാം ഹാഷിഷ് ഓയിലും 7.650 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. തൊടുപുഴ, മുട്ടം,എള്ളുപുറം…

Read More