ഇടുക്കി: വണ്ടിപ്പെരിയാർ പശുമല ജങ്ഷനിൽ കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ 2നാണ് തീപിടിത്തമുണ്ടായത്. പീരുമേട്ട്, കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിടങ്ങളിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി 5 ഓടെ തീപൂർണമായും അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെ ആർ എന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അരുൾ എൻട്രിസസ്, ഫാൻസി സ്റ്റോർ, സെന്റ് ആന്റണീസ് ഹോം അപ്ലൈൻസ്, അമീർ സ്പെയർപാർട്സ്, ഗ്ലോറി കമ്പ്യൂട്ടർ സെന്റർ, ചോയ്‌സ് ഡ്രൈവിങ് സ്കൂൾ എന്നീ സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.തടികൊണ്ട് നിർമിച്ച പഴയരണ്ടുനില കെട്ടിടത്തിനാണ് തീപിടിച്ചത്. അതുകൊണ്ടുതന്നെ തീ വളരെ വേഗത്തിൽ ആളിപടരുകയായിരുന്നു. കെട്ടിടം പൂർണമായി കത്തി നശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#fire #fireaccident #vandipperiyar #Idukki #news #updates #onlinemedia #nattuvarthakal
