ശബരിമല: 24 ദിവസം, 1700 കിലോമീറ്റർ, ഗുജറാത്തിലെ വഡോദരയിൽ നിന്നും കാൽനടയായി വന്ന് അയ്യപ്പ ദർശനം നടത്തി മോഡലും ചലച്ചിത്ര താരവുമായ സച്ചിൻ മുരുകേൻ. കഴിഞ്ഞ വർഷം കാൽനടയായി ഇതേ സമയത്ത് തന്നെ എത്തിയിരുന്നു. ആ യാത്രയാണ് ഇൻഫ്ളൂവെൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് സച്ചിനെ എത്തിച്ചത്. ഈ വലിയ നേട്ടം സമ്മാനിച്ച അയ്യപ്പനോട് നന്ദി പറയാൻ വേണ്ടിയാണ് ഇക്കുറിയും കാൽ നടായായി സച്ചിൻ ശബരിമലയിൽ എത്തിയത്. 24 ദിവസം കൊണ്ട് 1700 കിലോമീറ്റർ തുടർച്ചയായി കാൽനടയായി യാത്രചെയ്‌താണ് ശബരിമലയിൽ എത്തിയത്. പ്രാഥമിക കാര്യങ്ങൾക്കും ചെറിയ വിശ്രമമവും ഒഴിച്ചാൽ ബാക്കിയുള്ള സമയം പൂർണ്ണമായി ഇയാൾ യാത്രയിലായിരുന്നു. കടന്ന് വന്ന സംസ്ഥാനങ്ങളിലെല്ലാം സുരക്ഷയൊരുക്കാൻ പോലീസും തയ്യാറായി. മുമ്പ് പലരും 50 ദിവസത്തോളം എടുത്ത് കേരളത്തിൽ നിന്നടക്കം വടക്കേ ഇന്ത്യയിലേക്ക് യാത്ര ചെയ്‌തിട്ടുണ്ട്. എന്നാൽ, താൻ കേവലം 24 ദിവസം കൊണ്ടാണ് ശബരിമലയിൽ എത്തിയത്. ഇതാണ് ഗിന്നസ് നേട്ടത്തി ലേക്ക് തന്നെ എത്തിച്ചതെന്ന് സച്ചിൻ പറഞ്ഞു. പമ്പയിൽ നിന്നും പോലീസിൻ്റെ സുരക്ഷയിലാണ് സച്ചിൻ മുരുകേശൻ സന്നിധാനത്ത് എത്തിയത്. തൻ്റെ ലോകറെക്കോർഡ് ദൈവത്തിന് സമർപ്പിച്ച് കാടുകൾക്കും വന്യമൃഗങ്ങൾക്കും വേണ്ടി പ്രചാരണം നടത്തുകയാണ് ചലച്ചിത്ര നടൻ സച്ചിൻ മുരുകേഷ്. ഇന്ത്യയിലുടനീളമുള്ള വനഭൂമി സംരക്ഷിക്കുന്നതിനുള്ള സേക്രഡ് പാർക്ക് മാതൃകാ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് സച്ചിന്റെ ആത്യന്തികമായ ലക്ഷ്യം.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#sabarimala #sachinmurugesan #today #news #updates #nattuvarthakal