തലക്ക് മുകളിൽ അപകടം: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് അപകടാവസ്ഥയിൽ; കോൺക്രീറ്റ് പാളികൾ റോഡിലേക്ക് അടർന്നു വീഴുന്നു

തലക്ക് മുകളിൽ അപകടം: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് അപകടാവസ്ഥയിൽ; കോൺക്രീറ്റ് പാളികൾ റോഡിലേക്ക് അടർന്നു വീഴുന്നു മൂലമറ്റം: പ്രൈവറ്റ് സ്റ്റാൻഡിനോടു ചേർന്നുള്ള പഞ്ചായത്തിൻ്റെ ഷോപ്പിങ് കോംപ്ല ക്സ് അപകടാവസ്ഥയിൽ. കെട്ടിടത്തിൻ്റെ കാലപ്പഴക്കം മൂലം ഇടക്കിടെ കോൺക്രീറ്റ് പാളികൾ റോഡിലേക്ക് അടർന്നു വീഴുകയാണ്. കാൽനട യാത്രക്കാർ അത്ഭുതകരമാ യാണ് പലപ്പോഴും രക്ഷപ്പെടുന്നത്.1984 നിർമിച്ച കെട്ടിടം ഏതു സമയത്തും തകർന്നുവീഴാറായ സ്ഥിതിയിലാണ്. നാളുക ൾക്ക് മുമ്പ് കെട്ടിടത്തിൽ ചെറിയ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, അപകടവ സ്ഥ പരിഹരിച്ചിട്ടില്ല. കെട്ടിടത്തിൻ്റെ പല ഭാഗങ്ങളും വിണ്ടു കീറി. വ്യാപാര സ്ഥാപനങ്ങ ൾ, ജില്ല മണ്ണു സംരക്ഷണ ഓഫിസ്, ഗവ. സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്, പട്ടിക വർഗ ട്രൈബൽ മെഡിക്കൽ യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, നൂറുകണക്കിനു യാത്രക്കാരാണ് ബസ് സ്റ്റാൻഡിൽ എത്തുന്നത്. മൂന്നാം നി ലയിലുള്ള ഗവ. സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഉള്ള വിദ്യാർഥികളും ജീവന ക്കാരും, പട്ടികവർഗ മെഡിക്കൽ യൂനിറ്റ് ജീവനക്കാരുമാണ് ഏറെ ഭീതിയിലാണിപ്പോൾ.കെട്ടിടത്തിൽ നിന്നു കോൺക്രീറ്റ് പാളികൾ ഏറെ അടർന്നു വീഴുന്നത് മൂന്നാം നിലയി ലാണ്. കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി പഞ്ചായത്ത് എല്ലാവർഷ വും ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ, ഈ തുക ഫലപ്രദമാ യി ചെലവഴിക്കാത്തതാണ് കെട്ടിടത്തിൽനിന്ന് പാളികൾ അടർന്നു വീഴുന്നത്. കെട്ടിട ത്തിലെ അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *