ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കമായി

തൊടുപുഴ: ഉപജില്ല ശാസ്ത്രമേള, ഗണിതശാസ്ത്രം, പ്രവർത്തി പരിചയ മേളകൾ എന്നിവയ്ക്ക് കല്ലാനിക്കൽ സെന്റ് ജോർജ് ഹയർസെക്കന്റ്റെറി സ്‌കൂൾ, യുപി സ്കൂൾ എന്നിവിടങ്ങളിൽ തുടക്കം കുറിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുനി സാബു മേള ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിയിൽ അധ്യക്ഷതവഹിച്ചു. ഇടപെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, എഇഓ കെ. ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ മോളി ബിജു, ബേബി തോമസ് കാവാലം, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു, പ്രധാനാധ്യാപിക ഷൈനി…

Read More

വള്ളിപ്പാറ- പൊതിചോറ്റുപാറ റോഡ് നവീകരണം വൈകുന്നു

മുട്ടം : പഞ്ചായത്തിലെ ഏറ്റവും തകർന്നുകിടക്കുന്ന വള്ളിപ്പാറ- പൊതിചോറ്റുപാറ റോഡ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. കാൽനടയാത്ര പോലും ഇവിടെ അസാധ്യമാണ്. റോഡ് നന്നാക്കാൻ ജില്ലാ പഞ്ചായത്തിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവഴി മീനച്ചിൽ ശുദ്ധജലപദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലം റോഡിൻ്റെ നവീകരണം വൈകുകയാണ്.ജലഅതോറിറ്റി കരാറുകാർക്ക് പണം നൽകാത്തതിനാൽ ഇവിടെ പൈപ്പ് സ്‌ഥാപിക്കുന്ന ജോലി വൈകുകയാണ്. ഇതു കഴിഞ്ഞ് റോഡ് ടാർ ചെയ്യാമെന്നാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ടാർ ഇളകി മെറ്റലുകൾ ചിതറിക്കിടക്കുന്നു.ഓടയില്ലാത്തതിനാൽ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെ…

Read More

നിയന്ത്രണംവിട്ട കാർ വീടിൻ്റെ പിന്നിലേക്ക് മറിഞ്ഞു; 2 പേർക്ക് പരുക്ക്

അടിമാലി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ആനവിരട്ടികുരിശും പടിയിൽ നിയന്ത്രണംവിട്ട കാർ വീടിൻ്റെ പിൻഭാഗത്തേക്ക് മറിഞ്ഞു. 2 പേർക്ക് പരുക്ക്. തിരുവനന്തപുരം പൗർണമി വീട്ടിൽ ശാലിനി (42), ഗംഗ (18) എന്നിവർക്കാണ് പരുക്കേറ്റത്. കൊച്ചി- മൂന്നാർ പാതയുടെ നവീകരണ ജോലികളുമായി ബന്ധപ്പെട്ടുള്ള അതിഥിത്തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് കാർ മറിഞ്ഞത്. വീടിൻ്റെ പിൻഭാഗം തകർന്നിട്ടുണ്ട്. അപകടം നടക്കുമ്പോൾ തൊഴിലാളികൾ വീടിനു മുൻവശത്ത് ആയിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. മുന്നാർ സന്ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന 5 അംഗ സംഘം സഞ്ചരിച്ചിരുന്ന…

Read More

മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ സ്കൂട്ടർ കണ്ടെത്തി

തൊടുപുഴ : മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ സ്കൂട്ടർ നാട്ടുകാരുടെ തെരച്ചിലിൽ കണ്ടെത്തി. മുള്ളരിങ്ങാട് അമയൽതൊട്ടി ഭാഗത്ത് ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സ്കൂട്ടർ യാത്രികൻ ഒഴുക്കിൽപ്പെട്ടത്. മുള്ളരിങ്ങാട് വെട്ടിക്കൽ ജമാലാണ് അപകടത്തിൽപ്പെട്ടത്. ഇഷ്ടികക്കളത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. തോട് കരകവിഞ്ഞ് അമയൽതൊട്ടി ഭാഗത്തുള്ള കലുങ്കിൽ വെള്ളം കയറിയതോടെയാണ് റോഡിലൂടെ വരികയായിരുന്ന ജമാലും സ്‌കൂട്ടറും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. ജമാൽ ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവരെത്തി കരയ്ക്കു കയറ്റി. എന്നാൽ സ്‌കൂട്ടർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുകയായിരുന്നു. ഞായറാഴ്ച നാട്ടുകാർ നടത്തിയ തെരച്ചിലിൽ…

Read More

ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ;അഞ്ചുപേർക്ക് പരിക്കേറ്റു

ഇടുക്കി :കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ സ്വകാര്യ ബസ് ദേശീയ പാത 183ൽ കുട്ടിക്കാനം തട്ടാത്തിക്കാനത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ക്വാളിസിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്കേറ്റു റാന്നി സ്വദേശികൾ കമ്പത്തേക്ക് പോയ വാഹനത്തിലാണ് ഇടിച്ചത്.കനത്ത മഴയിൽ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി വെള്ളിയാഴ്ച്ച ഉച്ചക്ക് 1.20 ആയിരുന്നു അപകടം. വാഴയിൽ എന്ന സ്വകാര്യ ബസിന് പകരം ശക്തി എന്ന…

Read More

കുരങ്ങ് ശല്യം രൂക്ഷം; ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചത് 1000 കിലോയിലേറെ കാരറ്റ്

മൂന്നാർ: വട്ടവട കൊട്ടാക്കമ്പൂർ മേഖലയിൽ കുരങ്ങ് ശല്യം രൂക്ഷമായി. ഏക്കർ കണക്കിന് സ്‌ഥലത്തെ കാരറ്റും പഴവർഗങ്ങളും തിന്നു നശിപ്പിച്ചു. കൊട്ടാക്കമ്പൂർ ഇടനട്ടിയിലാണ് കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്. ഇടനട്ടിയിൽ വി.രാജീവിന്റെ ഒരേക്കർ സ്ഥലത്തെ വിളവെടുക്കാറായി നിന്നിരുന്ന കാരറ്റ് കൃഷി കഴിഞ്ഞ ദിവസം കൂട്ടത്തോടെയെത്തിയ കുരങ്ങുകൾ തിന്നുനശിപ്പിച്ചു. കാരറ്റ് പറിച്ചെടുത്ത കുരങ്ങുകൾ കുറച്ചുതിന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. 1000 കിലോയിലേറെ കാരറ്റാണ് ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചത്. 100 ഗ്രാമിന് 4,500 രൂപ വിലയുള്ള വിത്തുകളാണ് ഇത്തവണ കൃഷി ചെയ്തിരുന്നത്. വിളവെടുക്കാൻ ആഴ്ച്‌ചകൾ…

Read More

ഏലമലക്കാടുകളിൽ പുതിയ പട്ടയം നൽകരുത്: സുപ്രീം കോടതി

ഇടുക്കി: ഇടുക്കിയിലെ ഏലമലക്കാടുകളിൽ(കാർഡമം ഹിൽ റിസർവിൽ-സിആച്ച്ആർ) പുതിയ പട്ടയം അനുവദിക്കുന്നതു സുപ്രീം കോടതി വിലക്കി. ഇതു വനഭൂമിയാണോ റവന്യുഭൂമിയാണോ എന്ന തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് പരിസ്ഥിതി ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. വനഭൂമിയിൽ ഏലം കൃഷി ഉൾപ്പെടെയുള്ള വാണിജ്യ ഇടപെടലുകൾ പുതുതായി അനുവദിക്കുന്നതിനും വിലക്കുണ്ട്. സിഎച്ച്ആർ റവന്യുഭൂമിയാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന കേരള സർക്കാർ, പട്ടയവിതരണ വിലക്കിനെ എതിർത്തില്ല. ഉത്തരവ് സിഎച്ച്ആറിൽ നിലവിലുള്ള കൃഷിയെ ബാധിക്കരുതെന്നു കമ്പം കാർഡമം ഗ്രോവേഴ്‌സ് യൂണിയനു വേണ്ടി വി.ഗിരി, റോയി ഏബ്രഹാം എന്നിവർ വാദിച്ചു….

Read More

മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും

ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയെ പത്തു വയസുമുതൽ പീഡിപ്പിച്ച കേസിൽ അച്ഛന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും. വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനെയാണ് ശിക്ഷിച്ചത്. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടി നാല് മുതൽ ഒൻപതാം ക്ലാസ് വരെ പഠിച്ചിരുന്ന സമയത്താണ് അതിക്രമം. അഗതി മന്ദിരത്തിൽ താമസിച്ചു പഠിച്ചിരുന്ന കുട്ടി അവധിക്ക് വീട്ടിലെത്തുമ്പോഴാണ് പീഡിപ്പിച്ചിരുന്നത് ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറഞ്ഞു അപകടം

ഇടുക്കി : കുമളി 65 മൈലിനു സമീപം നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറഞ്ഞു അപകടംവാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു പാലായിൽ നിന്നും കുമളിയിലേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത് ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #car #accident #kumali #idukki #news #updates #onlinemedia #nattuvarthakal

Read More

കോൺക്രീറ്റ് മിക്സിങ് വാഹനം പാതയോരത്തേയ്ക്ക് തെന്നിമാറി അപകടം

ഇടുക്കി: വണ്ടിപ്പെരിയാർ 55-ാം മൈൽ ജങ്ഷനിൽ ബുധനാഴ്‌ച പുലർച്ചെ 4ന് കോൺക്രീറ്റ് മിക്സ‌ിങ് വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് പാതയോരത്തേയ്ക്ക് തെന്നിമാറി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. വാഹനം സമീപത്തെ വീടിന് മുകളിലേയ്ക്ക് പതിക്കാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #concretemixing #vehicle #skidded #roadside #Vandipperiyar #idukki #today #news #updates #nattuvarthakal

Read More