ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കമായി

തൊടുപുഴ: ഉപജില്ല ശാസ്ത്രമേള, ഗണിതശാസ്ത്രം, പ്രവർത്തി പരിചയ മേളകൾ എന്നിവയ്ക്ക് കല്ലാനിക്കൽ സെന്റ് ജോർജ് ഹയർസെക്കന്റ്റെറി സ്‌കൂൾ, യുപി സ്കൂൾ എന്നിവിടങ്ങളിൽ തുടക്കം കുറിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുനി സാബു മേള ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിയിൽ അധ്യക്ഷതവഹിച്ചു. ഇടപെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, എഇഓ കെ. ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ മോളി ബിജു, ബേബി തോമസ് കാവാലം, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു, പ്രധാനാധ്യാപിക ഷൈനി തോമസ്, യുപി സ്‌കൂൾ പ്രധാനാധ്യാപകൻ ലിന്റോ ജോർജ്, മാർട്ടിൻ ജോസഫ്, സിബി കോട മുള്ളിൽ, എച്ച്.എം ഫോറം സെക്രട്ടറി തോബിയാസ് കെ.ടി, ശരണ്യ. കെ തുടങ്ങിയവർ പ്രസംഗിച്ചു. തൊടുപുഴ വിദ്യാഭ്യാസ ഉപ ജില്ലയിലെ 103 സ്കൂ‌ളുകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിഭകൾ ശാസ്ത്രമേളയിൽ മാറ്റുരക്കും. മേള ചൊവ്വാഴ്ച‌ വൈകിട്ട് സമാപിക്കും.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#Science #Fair #thodupuzha #kallanickalschool #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *