നിയന്ത്രണംവിട്ട കാർ വീടിൻ്റെ പിന്നിലേക്ക് മറിഞ്ഞു; 2 പേർക്ക് പരുക്ക്

അടിമാലി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ആനവിരട്ടി
കുരിശും പടിയിൽ നിയന്ത്രണംവിട്ട കാർ വീടിൻ്റെ പിൻഭാഗത്തേക്ക് മറിഞ്ഞു. 2 പേർക്ക് പരുക്ക്. തിരുവനന്തപുരം പൗർണമി വീട്ടിൽ ശാലിനി (42), ഗംഗ (18) എന്നിവർക്കാണ് പരുക്കേറ്റത്. കൊച്ചി- മൂന്നാർ പാതയുടെ നവീകരണ ജോലികളുമായി ബന്ധപ്പെട്ടുള്ള അതിഥിത്തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് കാർ മറിഞ്ഞത്. വീടിൻ്റെ പിൻഭാഗം തകർന്നിട്ടുണ്ട്.

അപകടം നടക്കുമ്പോൾ തൊഴിലാളികൾ വീടിനു മുൻവശത്ത് ആയിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. മുന്നാർ സന്ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന 5 അംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#car #accident #adimali #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *