കാട്ടാന മതിലും വാഴയും നശിപ്പിച്ച നിലയിൽ

പീരുമേട്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് തടയാൻ കാവലിരുന്നവരെ കബളിപ്പിച്ച് പുലർച്ച യോടെ കാട്ടാന കൃഷിഭൂമിയിൽ ഇറങ്ങി നാശം വിതച്ചു. ശനിയാഴ്‌ച പുലർച്ച തട്ടാത്തിക്കാന ത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മതിലുകൾ പൊളിച്ച് കൃഷികൾ നശിപ്പിച്ചു. വാഴ, തെങ്ങ് തുടങ്ങിയവയാണ് പിഴുതും ചവിട്ടിയും നശിപ്പിച്ചത്. വെള്ളിയാഴ്ച‌ വൈകീട്ട് നാലോടെ ദേശീയപാതക്ക് സമീപമുള്ള പൈൻകാട്ടിലാണ് പിടിയാന എ ത്തിയത്. വനം വകുപ്പ് അധികൃതരും പ്രദേശവാസികളും ആനയെ തുരത്തിയെങ്കിലും വീണ്ടും ഏഴുമണിയോടെ എത്തി. പടക്കംപൊട്ടിച്ച് വീണ്ടും തുരത്തി. 8.30ന് ആന…

Read More

നിയന്ത്രണംവിട്ട് കാർ തോട്ടിലേക്ക് വീണു;ഒഴുക്കില്‍പെട്ട കാറിനെ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി.

നെടുങ്കണ്ടം: ആനക്കല്ലില്‍ നിയത്രണം വിട്ട് തോട്ടിൽ വീണ് ഒഴുക്കില്‍ പെട്ട കാറിനെ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി. കനത്ത മഴയെ തുടർന്ന് 500 മീറ്ററോളം ഒഴുകിപോയ കാർ 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തിയെങ്കിലും കാർ കരയ്ക്ക് കയറ്റാൻ പറ്റിയില്ല. തുടർന്ന് നാട്ടുകാർ വടമിട്ട് കാർ പിടിച്ചുകെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഈറോട് സ്വദേശി ഗൗതത്തിന്റെ കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേക്ക് വീണത്. എന്നാൽ അപകടത്തിൽ പാലത്തിനടിയിലെ തോട്ടിലേക്ക് കാർ വീണെങ്കിലും ആ സമയം അധികം…

Read More

വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല; ന്യൂമാൻ കോളജ് ജംക്‌ഷനിൽ വെള്ളക്കെട്ട്

തൊടുപുഴ: മഴ പെയ്‌താൽ കാഞ്ഞിരമറ്റം-മങ്ങാട്ടുകവലബൈപാസിൽ ന്യൂമാൻ കോളജ് ജംക്‌ഷനിലൂടെ യാത്ര ചെയ്യുന്നവർ വെള്ളക്കെട്ടിൽപെട്ടതു തന്നെ. കഴിഞ്ഞ വർഷം ആധുനിക നിലവാരത്തിൽ ഇരു ഭാഗത്തും നടപ്പാത നിർമിച്ച് ടൈൽ പാകിയെങ്കിലും റോഡിൽ വീഴുന്ന വെള്ളം പുറത്തേക്കൊഴുകാൻ സംവിധാനം ഇല്ലാത്തതിനാൽ മഴ പെയ്‌താൽ ഇവിടെ വെള്ളക്കെട്ട് പതിവായി. ഇരുചക്ര വാഹന യാത്രക്കാരും മറ്റ് ചെറു വാഹനങ്ങളുമാണ് വെള്ളക്കെട്ടിൽപെട്ട് യാത്രാദുരിതം അനുഭവിക്കുന്നത്. ഇവിടെ റോഡിലും ടൈൽ പാകിയെങ്കിലും ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള മതിയായ സംവിധാനം ഉണ്ടാക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. കഴിഞ്ഞ വർഷം…

Read More

യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ യോഗം നവംബർ 5 ന്

ഇടുക്കി : ജില്ലാതല ജാഗ്രതാസഭ യോഗം നവംബർ 5 ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ ഇടുക്കി കളക്ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടത്തും. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ അദ്ധ്യക്ഷത വഹിക്കും. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതലമുറയെ സംരക്ഷിക്കുക,യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ…

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ;യുവാവിന് ഗുരുതര പരുക്ക്

മൂന്നാർ : കാറുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റു. പള്ളിവാസൽ ആറ്റുകാട് സ്വദേശി മോഹൻരാജിൻറെ മകൻ രാജീവ് ഗാന്ധിയാണ് (21) പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽപെട്ട പഴയ ഗവ. കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. മൂന്നാറിൽനിന്നു ദേവികുളത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു കിടന്ന യുവാവിനെ ഇടിച്ച കാറിലെ യാത്രക്കാരാണ് മൂന്നാറിലെ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ…

Read More

ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

ഇടുക്കി/ഇരട്ടയാർ: സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ആരംഭിച്ച പണികൾക്കിടെ വീണ്ടും മണ്ണിടിഞ്ഞതോടെ ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ഒക്ടോബർ 7ന് ഉച്ചയോടെയാണ് ശക്‌തമായ മഴയിൽ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതേതുടർന്ന് ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. പിന്നീട് മുന്നറിയിപ്പു ബോർഡുകൾ നീക്കിക്കൊണ്ട് വാഹനങ്ങൾ കടന്നുപോകുന്ന സ്‌ഥിതിയായിരുന്നു. ഇതിനിടെ സംരക്ഷണഭിത്തി നിർമിക്കാനായി 13,85,000 രൂപ അനുവദിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പണി ആരംഭിക്കാൻ വൈകിയതോടെ പ്രതിഷേധം ഉയർന്നിരുന്നു.ശക്തമായ മഴമൂലമാണ് പണി ആരംഭിക്കാൻ വൈകിയതെന്നാണ് അധികൃതർ വിശദീകരിച്ചത്. തുടർന്ന്…

Read More

കുടിവെള്ള വിതരണം മുടങ്ങും

തൊടുപുഴ : കേരള വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പ് ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ശനി (02.11.2024), ഞായർ (03.11.2024) ദിവസങ്ങളിൽ തൊടുപുഴ നഗരസഭയുടെ പരിധിയിൽ വരുന്ന 1 മുതൽ 22 വരെയുള്ള വാർഡുകളിൽ കുടിവെള്ള വിതരണം പൂർണമായോ ഭാഗികമായോ തടസപെടും. അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നമുറക്ക് ശുദ്ധജലവിതരണം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #water #authority #thodupuzha #news #updates #onlinemedia #nattuvarthakal

Read More

ജനവാസ മേഖലയിൽ ഇറങ്ങിയ ആനകളെ തുരത്തി

ഇടുക്കി : കുട്ടിക്കാനം തട്ടാത്തിക്കാനത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനംവകുപ്പ് അധികൃതർ തുരത്തി. പൈൻകാട്ടിലെത്തിയ മൂന്ന് ആനകളെയാണ് തുരത്തിയത്. ഇവ സമീപത്തെ യൂ ക്കാലി പ്ലാന്റേഷനിലേക്ക് കയറിപ്പോയി. ബുധനാഴ്ചയും ഇവിടെ ആനക്കൂട്ടം എത്തിയിരുന്നു. തുടർച്ചയായ രണ്ടാം ദിവസവും ആനക്കൂട്ടം എത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുക യാണ്. ബുധനാഴ്‌ച രാവിലെ 11.30ന് പീരുമേട് ഐ. എച്ച്.ആർ.ഡി സ്‌കൂളിന് സമീപവും ഒരു ആന എ ത്തിയിരുന്നു. സ്കൂളിന് സമീപമുള്ള സ്വകാര്യ വ്യ ക്തിയുടെ പുരയിടത്തിലും സർക്കാർ സ്ഥലത്തെ കാട്ടിലേക്കും കയറിപ്പോയ…

Read More

അനധികൃത പിരിവ് സ്വകാര്യ ബസ് വ്യവസായത്തിന് ഭീഷണി : അസോസിയേഷൻ

തൊടുപുഴ : അനധികൃത പണപ്പിരിവ് നടത്തി തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബസ് ഉടമകളെ ദ്രോഹിക്കുന്ന നടപടികളാണ് അടുത്തിടെ നടന്നുവരുന്നതെന്നും ഇത് സ്വകാര്യ ബസ് വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായി മാറുകയാണെന്നും കേരള പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ. തോമസ് അറിയിച്ചു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധശല്യം വർധിച്ചുവരികയാണ്. രാത്രിയിലും മറ്റു സമയങ്ങളിലും ബസുകൾ സർവീസ് മുടക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് വ്യാജ പരാതി നൽകുകയാണ്….

Read More

ദേശീയ വെറ്ററൻസ് നീന്തൽ : ബേബി വർഗീസിന് രണ്ട് സ്വർണം

തൊടുപുഴ : മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന ദേശീയ വെറ്ററൻസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ബേബി വർഗീസ് രണ്ട് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി. 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്ക്, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിൽ സ്വർണവും 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ വെള്ളിയുമാണ് നേടിയത്.പഞ്ചായത്ത് വകുപ്പിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ബേബി വർഗീസ് വണ്ടമറ്റം അക്വാറ്റിക് സെന്ററിലെ മുഖ്യപരിശീലകനും കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്.കഴിഞ്ഞ 32 വർഷമായി സംസ്ഥാന ദേശീയ അന്തർദ്ദേശീയ നീന്തൽ മത്സരങ്ങളിൽ…

Read More