ഇടുക്കി : ജില്ലാതല ജാഗ്രതാസഭ യോഗം നവംബർ 5 ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ ഇടുക്കി കളക്ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടത്തും. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ അദ്ധ്യക്ഷത വഹിക്കും. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതലമുറയെ സംരക്ഷിക്കുക,
യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജില്ലാതല ജാഗ്രതാസഭ യോഗം ചേരുന്നത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#yuvajanacommission #jagrathasabha #idukki #news #updates #onlinemedia #നാട്ടുവാർത്തകൾ


