മൂന്നാർ : കാറുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റു. പള്ളിവാസൽ ആറ്റുകാട് സ്വദേശി മോഹൻരാജിൻറെ മകൻ രാജീവ് ഗാന്ധിയാണ് (21) പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽപെട്ട പഴയ ഗവ. കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
മൂന്നാറിൽനിന്നു ദേവികുളത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു കിടന്ന യുവാവിനെ ഇടിച്ച കാറിലെ യാത്രക്കാരാണ് മൂന്നാറിലെ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് ഇയാളെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#accident #car #bike #munnar #idukki #today #news #updates #നാട്ടുവാർത്തകൾ