ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

ഇടുക്കി/ഇരട്ടയാർ: സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ആരംഭിച്ച പണികൾക്കിടെ വീണ്ടും മണ്ണിടിഞ്ഞതോടെ ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ഒക്ടോബർ 7ന് ഉച്ചയോടെയാണ് ശക്‌തമായ മഴയിൽ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതേതുടർന്ന് ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. പിന്നീട് മുന്നറിയിപ്പു ബോർഡുകൾ നീക്കിക്കൊണ്ട് വാഹനങ്ങൾ കടന്നുപോകുന്ന സ്‌ഥിതിയായിരുന്നു. ഇതിനിടെ സംരക്ഷണഭിത്തി നിർമിക്കാനായി 13,85,000 രൂപ അനുവദിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പണി ആരംഭിക്കാൻ വൈകിയതോടെ പ്രതിഷേധം ഉയർന്നിരുന്നു.ശക്തമായ മഴമൂലമാണ് പണി ആരംഭിക്കാൻ വൈകിയതെന്നാണ് അധികൃതർ വിശദീകരിച്ചത്. തുടർന്ന് പണികൾ ആരംഭിച്ചപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞ് റോഡ് കൂടുതൽ അപകടാവസ്‌ഥയിലായത്. ഇതോടെയാണ് ഗതാഗതം പൂർണമായി നിരോധിച്ചുകൊണ്ട് പണികൾ തുടരാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി സഞ്ചരിക്കേണ്ട വാഹനങ്ങൾ ഇരട്ടയാർ-ഇരട്ടയാർ നോർത്ത് റോഡിലുടെയും ഇരട്ടയാർ ചേലക്കൽക്കവല -നാലുമുക്ക് റോഡിലൂടെയും തിരിഞ്ഞുപോകണമെന്നാണ് നിർദേശം.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#idukki #erattayar #shanthigram #bridge #road #transport #blocked #today #news #updates #nattuvarthakal

പിട്ടാപ്പള്ളി ഏജൻസിസ്

💫✨✨✨✨✨✨✨✨💫
തൊടുപുഴ പിട്ടാപ്പിള്ളിയില്‍ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു..

# 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്‌സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്‍കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും..



`# മിക്‌സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്‌സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്`

`📱മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വിലയിലും താഴെ ലഭ്യമാണ്.`

# എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും.


# ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ് ചെയ്യുന്നവർക്ക് Special discount..

# ഫ്രിഡ്ജ്,Led, വാഷിങ്ങ് മെഷീൻ, ഓവൻ, വാട്ടർ ഹീറ്റർ, എയർ ഫ്രയറുകൾ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും വമ്പിച്ച ഡിസ്കൗണ്ട് സെയിൽ..

#പ്രോഡക്ടുകള്‍ക്ക് അധിക വാറണ്ടി *നേടാനും അവസരം*

*#_ഫിനാന്‍സ് സൗകര്യവും ക്യാഷ് ബാക്ക് സൗകര്യവും ക്രെഡിറ്റ് കാര്‍ഡ് ഫിനാന്‍സ് സൗകര്യവും പിട്ടാപ്പള്ളി കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നു_*

കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
8086250999
8086251999

Leave a Reply

Your email address will not be published. Required fields are marked *