ദേശീയ വെറ്ററൻസ് നീന്തൽ : ബേബി വർഗീസിന് രണ്ട് സ്വർണം

തൊടുപുഴ : മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന ദേശീയ വെറ്ററൻസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ബേബി വർഗീസ് രണ്ട് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി. 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്ക്, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിൽ സ്വർണവും 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ വെള്ളിയുമാണ് നേടിയത്.പഞ്ചായത്ത് വകുപ്പിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ബേബി വർഗീസ് വണ്ടമറ്റം അക്വാറ്റിക് സെന്ററിലെ മുഖ്യപരിശീലകനും കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്.കഴിഞ്ഞ 32 വർഷമായി സംസ്ഥാന ദേശീയ അന്തർദ്ദേശീയ നീന്തൽ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്ത് നിരവധി മെഡലുകൾ നേടി വരുന്നു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#National #veterans #Swimming #goldmedal #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *