കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടപ്പോൾ കടക്കാരനും മാതാവിനും നാലംഗ സംഘത്തിന്റെ മർദ്ദനം

ഇടുക്കി: കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇടുക്കിയിൽ ചെറുകിട വ്യാപാരിയെ നാലംഗ സംഘം കടയിൽ കയറി മർദിച്ചു. നെടുംകണ്ടം ചേമ്പളത്ത് പലചരക്കു വ്യാപാരം നടത്തുന്ന മനോജിനാണ് മർദ്ദനമേറ്റത്. മർദനം തടഞ്ഞ മനോജിന്റെ അമ്മ ജഗദമ്മയ്ക്കും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. പത്തു പേർ അടങ്ങുന്ന യുവാക്കളുടെ സംഘം ചേമ്പളത്ത് എത്തി. ഇവരിൽ നാലു പേർ സാധനം വാങ്ങാൻ എന്ന വ്യാജേന മനോജിൻറെ കടയിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. മനോജിനെ ഹെൽമറ്റ് ഉപയോഗിച്ചു…

Read More

എക്‌സൈസ് സംഘം 400 ലിറ്റർ കോട കണ്ടെത്തി

ഇടുക്കി : രാമക്കൽമേട് ആമപ്പാറ ഭാഗത്ത് ഉടുമ്പൻചോല എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വാറ്റാൻ പാകത്തിന് കലക്കിയിട്ടിരുന്ന 400 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. റിസോർട്ടുകളിലെ വിനോദസഞ്ചാരികൾക്ക് വിൽപ്പന നടത്താനായി വ്യാജ വറ്റിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. അനെർട്ടിന്റെ സോളാർപദത്തിന് സമീപത്തുള്ള വനമേഖലയിൽ നിന്നാണ് കോട ലഭിച്ചത്. മുൻപും ഈ ഭാഗത്തു നിന്ന് കോട കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഷാഡോ വിഭാഗം നടത്തിയ പരിശോധനയിൽ…

Read More

മരംവെട്ടിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

കട്ടപ്പന : വീട്ടുമുറ്റത്തുള്ള മരത്തിൽ ഏണിവച്ച് കയറി ശിഖരം മുറിക്കുകയായിരുന്ന ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റു മരിച്ചു. കാമാക്ഷി നെല്ലിപ്പാറ കിഴക്കേടത്ത് ബിനോയി (47) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ വീടിനു സമീപമായിരുന്നു അപകടം. മുറിച്ചിട്ട ശിഖരം വൈദ്യുതി ലൈനിലേക്കു വീണതോടെ ഷോക്കേറ്റ ബിനോയി താഴെവീഴുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്നു 3നു നെല്ലിപ്പാറ സെൻ്റ് സേവ്യേഴ്സ‌് പള്ളിയിൽ. ഭാര്യ: വാഴവര കപ്പിലാംമൂട്ടിൽ കുടുംബാംഗം ഷേർളി. മക്കൾ: ശിൽപ, ശ്രുതി (കട്ടപ്പന സഹകരണ…

Read More

പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി മുക്കുപണ്ടം വച്ച് തട്ടിപ്പ്

ഇടുക്കി: കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയും പണയഉരുപ്പടികൾ തിരിമറി നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരൻ കീഴടങ്ങി. ബാങ്കിലെ മുൻ ഗോൾഡ് അപ്രൈസർ കട്ടപ്പന കൊല്ലംപറമ്പിൽ കെ.ജി. അനിലാണ് കട്ടപ്പന കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്കിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇടപാടുകാർ പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തി. പരിശോധനയിൽ മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ…

Read More

ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു

ഇടുക്കി: പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു.തോക്കുപാറ സൗഹൃദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിം​ഗ് യൂണിറ്റില്‍ പാചകത്തിനിടെയാണ് ഗ്യാസ് കുറ്റിയില്‍ തീ പടര്‍ന്ന് പൊള്ളലേറ്റത്. തോക്കുപാറ സ്വദേശികളായ ജോയി, ജോമോന്‍, അഖില, അന്നമ്മ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിക്കുകയും തുടർന്ന് ആളിപ്പടരുകയുമായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവര്‍ ഉടന്‍ തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പൊള്ളലേറ്റു. പരിക്കേറ്റ നാല് പേരെയും ഉടന്‍ അടിമാലി താലൂക്ക്…

Read More

ആദ്യമായിറങ്ങിയ സംസ്‌ഥാന സ്‌കൂൾ കായികമേള; സ്വർണവും പന്തയവും ജയിച്ച് ദേവപ്രിയ

ഇടുക്കി : ഒറ്റ ദിവസത്തിനുള്ളിൽ ഇരട്ട ബംപറടിച്ച സന്തോഷമാണ് ഇടുക്കി കാൽവരിമൗണ്ട് സ്വദേശിനി ദേവപ്രിയ ഷൈബുവിന്. ആദ്യമായിറങ്ങിയ സംസ്ഥ‌ാന സ്‌കൂൾ കായികമേളയിൽ സ്വർണം സ്വന്തമാക്കി. ഒപ്പം ചേച്ചിയോടുള്ള പന്തയത്തിൽ വിജയിച്ച് ഒരു വാച്ചും ഉറപ്പാക്കി. സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിലെ ദേവപ്രിയയുടെ വിജയത്തിന് പിന്നിൽ രസകരമായ ഒരു പന്തയത്തിന്റെ കഥകൂടിയുണ്ട്. ദേവപ്രിയയെക്കാൾ നേരത്തെ അത്ലറ്റിക്സിലേക്കെത്തിയത് പ്രായത്തിൽ ഒരു വയസ്സിനു മുന്നിലുള്ള ദേവനന്ദ ഷൈബുവാണ്. 2022ലെ സംസ്ഥ‌ാന മീറ്റിൽ ഹൈജംപിൽ വെങ്കലം നേടിയ ദേവനന്ദയാണ് സംസ്ഥ‌ാന മെഡൽ ആദ്യമായി…

Read More

ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി. തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ മുൻ എയർ വൈസ് മാർഷൽ ടി.എൻ.അജിത്‌കുമാർ ലോഗോ പ്രകാശനം ചെയ്‌തു. തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നവംബർ 30ന് നടക്കുന്ന കലോത്സവത്തിൽ ഇടുക്കി ജില്ലയിലെ 12 സ്‌കൂളുകളാണ് പങ്കെടുക്കുന്നത്. ‘തൗര്യത്രികം 24’എന്ന് പേരിട്ടിരിക്കുന്ന കലോത്സവം സ്‌കൂളിലെ ആറുവേദികളിലായിട്ടാണ് നടക്കുക. കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം സ്‌കൂളിൽ നടന്നുവരികയാണ്. ലോഗോ പ്രകാശന ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ…

Read More

അഗ്നിരക്ഷാസേന സ്കൂബ മുങ്ങൽ പരിശീലനം സംഘടിപ്പിച്ചു

മൂലമറ്റം: മലങ്കര ജലാശയത്തിൽ അഗ്നിരക്ഷാസേന സ്കൂബ സംഘം സിവിൽ ഡിഫൻസ് അംഗങ്ങൾക്കും സേനാം ഗങ്ങൾക്കുമായി പരിശീലനം സംഘടിപ്പിച്ചു. കുടയത്തൂരിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു. 100 അടി താഴ്ചയിൽ വരെ മുങ്ങി കഴിവ് തെളിയിച്ച സ്കൂബ ഡൈവിങ് വിദഗ്ധരാണ് പരിശീലനം നൽകിയത്. ജലാശയത്തിലും പുഴകളിലും ഉണ്ടാവുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബോധവൽക്കരണവും സേനാംഗങ്ങൾക്ക് പരിശീലനവും നൽകുകയായിരുന്നു ലക്ഷ്യം. അഞ്ച് ഡിങ്കി ബോട്ടുകളാണ് പരിശീലനത്തിന് ക്രമീകരിച്ചത്. ജില്ലയിലെ ഏഴ് അഗ്നിരക്ഷ നിലയങ്ങളിലെ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു….

Read More

ദേശീയ ആയുർവ്വേദ വാരാചരണത്തിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കട്ടപ്പന : ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, കട്ടപ്പന നഗരസഭ, വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതീക്ഷാഭവനിൽ ദേശീയ ആയുർവ്വേദ വാരാചരണത്തിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പ്, ജീവിത ശൈലി രോഗ നിർണയ സ്ക്രീനിംഗ്, കിടപ്പ് രോഗികൾക്കുള്ള പ്രത്യേക ചികിത്സകൾ, ബോധവത്ക്കരണ ക്ലാസ് എന്നിവയാണ് നടന്നത്. നഗരസഭ ചെയർ പേഴ്‌സൺ ബീനാ ടോമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ലീലാമ്മ ബേബി അദ്ധ്യക്ഷത…

Read More

വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പാത പരമ്പരാഗത കാനനപാതയിൽ സൗകര്യങ്ങളൊരുക്കാൻ നടപടി

ഇടുക്കി : മണ്ഡല – മകരവിളക്ക് സീസൺ അടുത്തെത്തിയതോടെവണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനനപാതയിൽ അടിസ്‌ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കാനനപാത തെളിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സത്രത്തിൽ നിന്നു 12 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്തു വേണം സന്നിധാനത്തെത്താൻ. കാനനപാതയുടെ ഇരുവശത്തും വളർന്നു നിൽക്കുന്ന കാട്ടുചെടികളാണ് ഇപ്പോൾ വെട്ടിത്തെളിക്കുന്നത്. പെരിയാർ കടുവ സങ്കേതം വെസ്‌റ്റ് ഡപ്യൂട്ടി ഡയറക്‌ടർ എസ്. സന്ദീപിൻ്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.അയ്യപ്പഭക്‌തർ എത്തുന്നതോടെ കാനനപാതയിൽ അര കിലോമീറ്റർ ഇടവിട്ട് ശുദ്ധജലം…

Read More