കട്ടപ്പന : വീട്ടുമുറ്റത്തുള്ള മരത്തിൽ ഏണിവച്ച് കയറി ശിഖരം മുറിക്കുകയായിരുന്ന ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റു മരിച്ചു. കാമാക്ഷി നെല്ലിപ്പാറ കിഴക്കേടത്ത് ബിനോയി (47) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ വീടിനു സമീപമായിരുന്നു അപകടം. മുറിച്ചിട്ട ശിഖരം വൈദ്യുതി ലൈനിലേക്കു വീണതോടെ ഷോക്കേറ്റ ബിനോയി താഴെവീഴുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്നു 3നു നെല്ലിപ്പാറ സെൻ്റ് സേവ്യേഴ്സ‌് പള്ളിയിൽ. ഭാര്യ: വാഴവര കപ്പിലാംമൂട്ടിൽ കുടുംബാംഗം ഷേർളി. മക്കൾ: ശിൽപ, ശ്രുതി (കട്ടപ്പന സഹകരണ ആശുപത്രി നീതി മെഡിക്കൽ സ്‌റ്റോർ ജീവനക്കാരി), ഷാരോൺ. മരുമകൻ: ലിൻസ് കല്ലംമാക്കൽ(ഉദയഗിരി).
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#Householder #Dead #ElectricShock #CuttingTreeTop #today #news #updates #nattuvarthakal
