സ്കൂ‌ൾ പാചക തൊഴിലാളികൾ പട്ടിണിയിൽ, 3 മാസമായി വേതനം ഇല്ല

തൊടുപുഴ : കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്ക് അന്നം വച്ചു വിളമ്പുന്ന പാചക തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്നു മാസമായി വേതനം ലഭിക്കാത്തതു മൂലം തൊഴിലാളികളുടെ കുടുബം പട്ടിണിയിലാണന്ന് സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി ജില്ലാ പ്രിസിഡന്റ് കെ.പി റോയി പറഞ്ഞു. കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്കൂൾ പാചകതൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗികരിച്ചപ്പോൾ കേരളത്തിലെ തൊഴിലാളികൾക്ക് യാതൊരുവിധത്തിലുള്ള ആനുകൂല്യങ്ങളും ഇല്ലന്നു മാത്രമല്ല ജോലി ചെയ്‌തതിന്റെ വേതനം പോലും നൽകാത്ത ദയനീയ സ്ഥിതിയാണ് നിലവിലുള്ളത്.

ജോലി സ്ഥിരത ഉറപ്പുവരുത്തുക, ജോലിഭാരം കുറക്കുക, പ്രായാധിക്യം കൊണ്ട് പിരിയേണ്ടിവരുന്ന തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുക, മിനിമം വേതനം ദിവസം 900 രൂപ ആക്കുക, എല്ലാ മാസവും കൃത്യമായി വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ ഉടൻ നടപ്പാക്കിയില്ലെങ്കിൽ പണിമുടക്ക് ഉൾപെടെയുള്ള സമര പരിപാടികളിലേക്ക് സംഘടന പോകുമെന്നും കെ.പി റോയി പറഞ്ഞു.തൊടുപുഴയിൽ നടത്തിയ നേതൃസംഗമം ഉദ്ഘാടനം ചെയ്് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളായ ഷാൻ്റി സാബു,ജിൻസി ജോമോൻ , മേരി ജോർജ്, സുഭദ്ര പിഎസ്, ലീല ഉണ്ണികൃഷ്ണൻ ജിൻസി റിക്‌സ്, ബീന സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#school #kitchenstaff #salary #pending #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *