ഇടുക്കി : ഒറ്റ ദിവസത്തിനുള്ളിൽ ഇരട്ട ബംപറടിച്ച സന്തോഷമാണ് ഇടുക്കി കാൽവരിമൗണ്ട് സ്വദേശിനി ദേവപ്രിയ ഷൈബുവിന്. ആദ്യമായിറങ്ങിയ സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം സ്വന്തമാക്കി. ഒപ്പം ചേച്ചിയോടുള്ള പന്തയത്തിൽ വിജയിച്ച് ഒരു വാച്ചും ഉറപ്പാക്കി. സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിലെ ദേവപ്രിയയുടെ വിജയത്തിന് പിന്നിൽ രസകരമായ ഒരു പന്തയത്തിന്റെ കഥകൂടിയുണ്ട്.
ദേവപ്രിയയെക്കാൾ നേരത്തെ അത്ലറ്റിക്സിലേക്കെത്തിയത് പ്രായത്തിൽ ഒരു വയസ്സിനു മുന്നിലുള്ള ദേവനന്ദ ഷൈബുവാണ്. 2022ലെ സംസ്ഥാന മീറ്റിൽ ഹൈജംപിൽ വെങ്കലം നേടിയ ദേവനന്ദയാണ് സംസ്ഥാന മെഡൽ ആദ്യമായി ഇവരുടെ വീട്ടിലേക്കെത്തിച്ചത്. ഇത്തവണ ഇടുക്കി റവന്യൂ ജില്ലാ മീറ്റിൽ ഹൈജംപിലും ലോങ്‌ജംപിലും ദേവനന്ദ വെള്ളി നേടിയപ്പോൾ 100, 200 മീറ്റർ മത്സരങ്ങൾ വിജയിച്ച് ദേവപ്രിയയും ആദ്യ സംസ്ഥാന സ്‌കൂൾ മീറ്റിന് യോഗ്യതയുറപ്പിച്ചു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1