ഇടുക്കി : രാമക്കൽമേട് ആമപ്പാറ ഭാഗത്ത് ഉടുമ്പൻചോല എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വാറ്റാൻ പാകത്തിന് കലക്കിയിട്ടിരുന്ന 400 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. റിസോർട്ടുകളിലെ വിനോദസഞ്ചാരികൾക്ക് വിൽപ്പന നടത്താനായി വ്യാജ വറ്റിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. അനെർട്ടിന്റെ സോളാർപദത്തിന് സമീപത്തുള്ള വനമേഖലയിൽ നിന്നാണ് കോട ലഭിച്ചത്. മുൻപും ഈ ഭാഗത്തു നിന്ന് കോട കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഷാഡോ വിഭാഗം നടത്തിയ പരിശോധനയിൽ ആണ് കോട കണ്ടെത്തിയത്. കേസേടുത്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രകാശ് പ്രിവന്റീവ് ഓഫീസർമാരായ അസ്സിസ്, അനൂപ്, രതീഷ്, അരുൺ, മുരളീധരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#ramakkalmedu #udumbanchola #excise #koda #400liter #news #updates #onlinemedia #nattuvarthakal
