ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി. തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ മുൻ എയർ വൈസ് മാർഷൽ ടി.എൻ.അജിത്‌കുമാർ ലോഗോ പ്രകാശനം ചെയ്‌തു. തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നവംബർ 30ന് നടക്കുന്ന കലോത്സവത്തിൽ ഇടുക്കി ജില്ലയിലെ 12 സ്‌കൂളുകളാണ് പങ്കെടുക്കുന്നത്. ‘തൗര്യത്രികം 24’എന്ന് പേരിട്ടിരിക്കുന്ന കലോത്സവം സ്‌കൂളിലെ ആറുവേദികളിലായിട്ടാണ് നടക്കുക. കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം സ്‌കൂളിൽ നടന്നുവരികയാണ്. ലോഗോ പ്രകാശന ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ പ്രസിഡന്റ്റ് കെ.എൻ.രഘു, സ്‌കൂൾ മാനേജർ പി.ജി. ഹരിദാസ്, സ്‌കൂൾ സമിതി അധ്യക്ഷൻ കെ.പി.ജഗദീഷ്‌ചന്ദ്ര, സെക്രട്ടറി പി.ആർ.സുന്ദരരാജൻ, ലോഗോ വരച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവാനന്ദ് എന്നിവർ പ്രസംഗിച്ചു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#bharatiya #vidhyanikethan #artfestival #logo #released #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *