നിയമങ്ങളുടെ നൂലാമാല; സ്വന്തം പുരയിടത്തിന് മതിൽ കെട്ടാൻ കഴിയാതെ വയോധിക ദമ്പതികൾ
തൊടുപുഴ: പിഡബ്ല്യുഡി റോഡിനോടു ചേർന്നുള്ള സ്വന്തം പുരയിടത്തിനു മതിൽ നിർമിക്കുന്നതിനു പഞ്ചായത്തിൻ്റെ അനുമതി വേണമെന്നും അനുമതി നൽകാൻ വിവിധ ഓഫിസിലെ രേഖകൾ ഹാജരാക്കണമെന്നും കാട്ടി വയോധിക ദമ്പതികളെ പഞ്ചായത്ത്, റവന്യു അധികൃതർ 5 മാസമായി വലയ്ക്കുന്നതായി പരാതി. ആലക്കോട് പഞ്ചായത്ത് 12-ാം വാർഡിൽ താമസിക്കുന്ന കണ്ടത്തിൽ ആൻ്റണി (68), ഭാര്യ മോളി (60) എന്നിവരാണു മാസങ്ങളായി പഞ്ചായത്ത് അടക്കമുള്ള വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്. അനുമതിയില്ലാതെ മതിൽ കെട്ടുന്നതായി ഫോൺ മുഖേന ലഭിച്ച പരാതിയിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാണു…

