യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ യോഗം നവംബർ 5 ന്
ഇടുക്കി : ജില്ലാതല ജാഗ്രതാസഭ യോഗം നവംബർ 5 ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ ഇടുക്കി കളക്ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടത്തും. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ അദ്ധ്യക്ഷത വഹിക്കും. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്നും യുവതലമുറയെ സംരക്ഷിക്കുക,യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ…

