സംസ്ഥാന യുവജന കമ്മിഷൻ ജില്ലാതല അദാലത്ത് ക്ലക്ടറേറ്റിൽ നടന്നു
ഇടുക്കി: സംസ്ഥാന യുവജന കമ്മിഷൻ ജില്ലാതല അദാലത്തും ജാഗ്രത സഭ യോഗവും കലക്ടറേറ്റിൽ നടന്നു. സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ അധ്യക്ഷനായി. മലയാളികൾ വിദേശ തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്നും യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കി വരുകയാണെന്നും എം ഷാജർ പറഞ്ഞു. അദാലത്തിൽ 20 പരാതികളാണ് ലഭിച്ചത്. ഇതിൽ 11 പരാതികൾ തീർപ്പാക്കി. 9 പരാതികൾ അടുത്ത സിറ്റിങിലേയ്ക്ക്…

