സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം

ഇടുക്കി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ പോഷക സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂ‌ൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. പ്രധാന മന്ത്രി പോഷൻ പദ്ധതിയുടെ ഭാഗമായി നടന്ന മത്സരത്തിൽ 11 പേർ പങ്കെടുത്തു. ഒരു മണികൂറിനുള്ളിൽ ലഭിച്ച നിർദേശമനുസരിച്ച് പത്തില തോരൻ, വെജ് കുറുമ, മിക്സ്‌ഡ് തോരൻ, ചേന തീയൽ ഇങ്ങനെ 15 ഇനം വ്യത്യസ്ഥ കറികളാണ് തയ്യാറായത്. പച്ചക്കറികളും നാടൻ കിഴങ്ങുവർഗങ്ങളും ഇല വർഗങ്ങളും ഉപയോഗിച്ചാണ് മത്സരാർഥികൾ വിഭവങ്ങൾ ഉണ്ടാക്കിയത്. മത്സരത്തിൽ നെടുങ്കണ്ടം ഗവ.സ്കൂ‌ളിലെ അശ്വതി സുനിൽ ഒന്നാം സ്ഥാനം നേടി.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#school #pachakamathsaram #idukki #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *