കാപ്പാ പ്രതി കഞ്ചാവുമായി അറസ്റ്റിൽ

കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായ സുബാഷ്  എന്നയാളെ ആണ് ഒന്നര കിലോയോളം കഞ്ചാവുമായി എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം വച്ചു കൊല്ലം റൂറൽ ഡാൻസഫ് ടീം ഉം എഴുകോൺ പോലീസും ചേർന്ന് പിടികൂടിയത്.

നിരന്തരം കഞ്ചാവ് കടത്തുന്ന സംഘത്തിൽ പെട്ട ആളായ സുബാഷ് നെ ഡാൻസഫ് ടീം ദിവസങ്ങളായി നിരീക്ഷിച് വരുക ആയിരുന്നു. ജില്ലയിൽ പ്രവേശിച്ചു കൂടാത്ത കാപ്പാ പ്രതിയെ രണ്ട് മാസങ്ങൾക്കു മുമ്പും ജില്ലയിൽ പ്രവേശിച്ചതിന് ഡാൻസഫ് ടീം പിടി കൂടി കുന്നിക്കോട് പോലീസ് സ്റ്റേഷൻ ൽ ഏൽപ്പിച്ചിരുന്നു. അവിടെ നിന്ന് ജയിലിൽ പോയ പ്രതി അടുത്തിടെ ജാമ്യത്തിൽ ഇറങ്ങി ആണ് വീണ്ടും കഞ്ചാവ് കച്ചവടം തുടങ്ങിയത്.ആന്ധ്രയിൽ പോയി കഞ്ചാവ് എടുത്തു കൊണ്ട് വരും വഴി ആണ് ഇയാൾ ഡാൻസാഫ് ടീമിന്റെ പിടിയിലായത്.ആറു മാസക്കാലത്തേക്ക് കൊല്ലം ജില്ലയിൽ പ്രവേശിച്ചു കൂടാ എന്നിരിക്കെ ആണ് ഇയാൾ കഞ്ചാവുമായി കൊല്ലം ജില്ലയിലെ എഴുകോണിൽ എത്തുന്നു എന്ന് കൊല്ലം റൂറൽ എസ്.പി സാബു മാത്യു വിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡി.വൈ.എസ്.പി ബൈജു കുമാർ റെ നിർദ്ദേശനുസരണം ഡാൻസഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ,ദീപു . സജുമോൻ,അനീഷ്,ദിലീപ്, വിപിൻ ക്‌ളീറ്റസ്, നഹാസ് എഴുകോൺ എസ്.ഐ അനീസ് , വിനീത് എന്നിവർ ചേർന്ന് പിടികൂടിയത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#kollam #kappa #ganchavu #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *