ഇടുക്കി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെ യ്യാൻ സൗകര്യമൊരുക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ഡി.ടി.പി.സിക്ക് കീഴിലുള്ള കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നത്. ഇലക്ട്രിക് കാറുകളുടെ ദീർഘദൂര യാ ത്രകൾക്ക് ഡി.സി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ അനിവാര്യത ഉൾക്കൊണ്ടാണ് ഡി.ടി.പി.സി യുടെ ഇടപെടൽ. ഇതിനായി സ്വകാര്യ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചിരുന്നു. നിലവിൽ അപേക്ഷകൾ അവലോകന കമ്മിറ്റിക്ക് കീഴിലാണ്. പദ്ധതി നിർവഹണത്തിനായി അനർട്ടുമായു ള്ള ചർച്ചകളും നടക്കുന്നു. ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ നിർമാണ പ്രവൃത്തിക ൾ ആരംഭിക്കും. ഡിസംബറിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇടുക്കി അരുവിക്കുഴി ടുറിസം സെൻ്റർ, മൂന്നാർ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, വാഗമൺ സാഹസിക ഉദ്യാനം, വാഗമൺ മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കൽമേട് ടൂറിസം സെന്റർ, ഏല പ്പാറ അമിനിറ്റി സെൻ്റർ, ചെറുതോണി ഡി.ടി.പി.സി-മഹാറാണി ഹോട്ടൽ, കുമളി ടുറിസം ഡെ പ്യൂട്ടി ഡയറക്ടർ ഓഫിസ് എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുക.
പരിസ്ഥിതി മലിനീകരണം ലഘുകരിക്കുക, ഇന്ധന വിലവർധന മൂലമുള്ള ബുദ്ധിമുട്ട് കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കു പിന്നിൽ. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് സഹായകമാണ് പദ്ധതി. വരുംനാളുകളിൽ കൂടുതൽ ഇടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ആലോചനയിലുണ്ടെന്ന് അധികൃതർ പറഞ്ഞു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#EVcharging #station #touristplace #today #news #updates #നാട്ടുവാർത്തകൾ