യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: കൊല്ലം നല്ലി‌ലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ​അപകടത്തിൽ ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പഴങ്ങാലം സ്വദേശി രാജിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സ്വകാര്യ ദന്തൽ ക്ലിനിക്കിലാണ് രാജി ​ജോലി ചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് രാജിയെ കാണാനായി ക്ലിനിക്കിൽ എത്തിയതായിരുന്നു സന്തോഷ്. ക്ലിനിക്കിൽ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.
സന്തോഷ് സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷമാണ് യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം യുവതി സന്തോഷിനൊപ്പമാണ് താമസിക്കുന്നതെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *