രാത്രി മുഴുവൻ ക്രൂര മർദ്ദനം, മരിച്ചെന്നു കരുതി സ്ഥലംവിട്ടു; പീഡനക്കേസിൽ ഒരാൾ കസ്റ്റഡിയിൽ
എറണാകുളം : ചോറ്റാനിക്കരയിൽ പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച്‌ച രാത്രി 11 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്‌ച രാവിലെ വരെ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് വിവരം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മരിച്ചെന്നുകരുതിയാണ് പ്രതി സ്ഥലം വിട്ടതെന്നും പൊലീസിന് മൊഴി നൽകി. ഞായറാഴ്‌ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ്…

