ഇടുക്കി : ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്നാട്ടിൽനിന്ന് എത്തുന്ന തീർഥാടക ർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഇടുക്കി-തേനി അന്തർസംസ്ഥാന യോഗം ചേർന്നു. കലക്ടർ വി. വിസ്നേശ്വരി തേനി കലക്ടർ ആർ.വി. ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. അയ്യപ്പഭക്തരുടെ സുരക്ഷ പ്രവർത്തനങ്ങൾ കേരള- തമിഴ്നാട് സർക്കാറിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുമെന്ന് കലക്ടർമാർ അറിയിച്ചു.തമിഴ്നാട് സർക്കാറിൻ്റെ ഭാഗത്തുനിന്ന് പുല്ലുമേട് പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. ഇതോടൊപ്പം കമ്പം-തേക്കടി റൂട്ടിൽ പട്രോൾ ടീമിനെയും നിയോഗിക്കും. കുടാതെ മെഡിക്കൽ ടീമിനെയും പ്രധാന പോയൻ്റുകളിൽ ആംബുലൻസുകളും സജ്ജീകരിക്കുമെന്നും തേനി കലക്ടർ അറിയിച്ചു.പ്രധാനമായും റോഡ് സുരക്ഷ, മാലിന്യം തള്ളൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവത്കരണം നൽകും. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കും. ഹരിത ചട്ടമനുസരിച്ചുള്ള തീർഥാടനം പ്രോത്സാഹിപ്പിക്കും. കലക്ടറേറ്റിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമായിട്ടുണ്ട്. എല്ലാ വകുപ്പുകളിലും കൺട്രോൾ റൂമുകൾ എത്രയും വേഗം സജ്ജീകരിക്ക ണമെന്നും ഇടുക്കി കലക്ടർ നിർദേശിച്ചു. ഈ വർഷം തിരക്കുകൂടുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ മാത്രം ബൈറുട്ട് സംവിധാനം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു.വിവിധ വകുപ്പുകളും പഞ്ചായത്തുകളും ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. മോട്ടോർ വാഹന വകുപ്പിൻ്റെയും എക്സൈസ് വകുപ്പിൻ്റെയും സ്ക്വാഡുകളുടെ പരിശോധന കർശനമാക്കും. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മൂന്ന് സ്ഥലങ്ങളിൽ അത്യാഹിത വിഭാഗവും വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽ ഒ.പി വിഭാഗത്തിൻ്റെ സേവനവും ഒരുക്കും. ഇതോ ടൊപ്പം ഈ വർഷം സീതക്കുളത്ത് പ്രത്യേക ഓക്സിജൻ സപ്ലൈ യൂനിറ്റ് സ്ഥാപിക്കാനും തീരുമാനമായി.കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ പ്രത്യേക പമ്പ ബസുകൾ സർവിസ് നടത്തും. ശുചി ത്വമിഷന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ താൽക്കാലിക ശൗചാലയങ്ങൾ ഒരു ക്കും. ഇതോടൊപ്പം തുണിസഞ്ചികൾ നൽകാനുമുള്ള സജ്ജീകരണം ഒരുക്കും.സപ്ലൈകോ, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകൾ തുടർന്നുള്ള ദിവസങ്ങളിൽ പരി ശോധന ശക്തമാക്കും. ഇടുക്കി ജില്ല പൊലീസ് മേധാവി വിഷ്ണു പ്രദീപ്, തേനി എസ്.പി ശിവപ്ര സാദ്, എ.ഡി.എം ഷൈജു പി. ജേക്കബ്, കോട്ടയം ഡി.എഫ്.ഒ എൻ. രാജേഷ്, വിവിധ വകുപ്പുത ല മേധാവികൾ, ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#sabarimala #today #news #updates #നാട്ടുവാർത്തകൾ
