‘കരുതലും കൈത്താങ്ങു’മായി അദാലത്ത്;തൊടുപുഴ താലൂക്ക് തല അദാലത്തിൽ ആകെ 478 അപേക്ഷകൾ
തൊടുപുഴ: ജനങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകളുടെ വിജയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തൊടുപുഴ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മർച്ചൻ്റ് ട്രസ്റ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി. എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പരിപാടിയിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ എംഎൽഎ പി.ജെ ജോസഫ്, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം…

