കോതമംഗലം പരീക്കണ്ണിയിൽ ഗ്രാനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടിമറിഞ്ഞ് ആസ്സാം സ്വദേശി ലദ്രുസ് 24 എന്നയാൾക്ക് പരിക്കേറ്റു .

കോതമംഗലം: കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ ഗ്രാനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. ഗ്രേഡ് എ എസ് റ്റി. ഒ.എം. അനിൽകുമാർ, കെ.എം.മുഹമ്മദ് ഷാഫി, കെ.പി.ഷമീർ. ബേസിൽ ഷാജി, ഒ ജി രാഗേഷ് കുമാർ. സൽമാൻ ഖാൻ . കെ.എം. അഖിൽ,പി.ബിനു ബിനുകുമാർ, സി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം #kothamangalamnews, #accidentnews

Read More

“കാന്തല്ലൂര്‍ കനവ്‌” മെയ് 7 മുതൽ

ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡന്‍ പുരസ്കാരം ലഭിച്ച കാന്തല്ലൂരിൽ “കാന്തല്ലൂര്‍ കനവ്‌” വിന് മെയ് 7 മുതൽ തുടക്കം. കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ചാണ് ഇടുക്കി ജില്ലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടേയും ഉൽപന്നങ്ങളുടേയും പ്രദര്‍ശന വിപണന മേള “കാന്തല്ലൂര്‍ കനവ്‌” നടക്കുക .കാന്തല്ലൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വ്യവസായ കേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത് .നാൽപതോളം സംരംഭകരുടെ രുചിയേറിയ ഭക്ഷ്യവസ്തുക്കള്‍ മേളയില്‍ ഉണ്ടാകും. കൂടാതെ ഭക്ഷ്യോത്പ്പാദന മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ ടെക്നോളജി- മെഷീനറികളുടെ പ്രദര്‍ശനം ,…

Read More

കുഞ്ഞേ മാപ്പ്… കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്. നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊച്ചി : പനമ്പിള്ളി നഗറില്‍ ഫ്ലാറ്റിൽ നിന്നും അമ്മതാഴേക്ക് വലിച്ചെ റിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശവപ്പെട്ടിക്ക് മുകളില്‍ കളിപ്പാട്ടവും വെച്ചിരുന്നു. നവജാത ശിശുവിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്….

Read More

മലയാള നടി കനകലത അന്തരിച്ചു

ആദ്യത്തെ കൺമണി, കൗരവർ, രാജാവിന്റെ മകൻ, ജാഗ്രത, അനിയത്തിപ്രാവ് തുടങ്ങിയവയിൽ വേഷമിട്ടിട്ടുണ്ട്. പാർക്കിൻസൺസും മറവിരോഗവും ബാധി ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360-ൽ അധികം സിനിമകളിൽ വേഷമിട്ട നടിയാണ്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, പാർവതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കൺമണി, എഫ്ഐആർ, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയിൽപ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകൾ, കൗരവർ, കിരീടം, ജാഗ്രത, രാജാവിൻ്റെ മകൻ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം…

Read More

മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി

മൂവാറ്റുപുഴ : മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ,…

Read More

എരുമേലിയിലെ പുതിയ ഓട നിർമ്മാണം ഗുരുതര ആരോഗ്യപ്രശ്നവും മലിനീകരണവും സൃഷ്ടിക്കുന്നു

എരുമേലി: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പുതുതായി നിർമാണം ആരംഭിച്ച ഓട ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മലിനികരണവും സൃഷ്ടിക്കുന്നതാണെന്ന് ആക്ഷേപം. പ്രധാന ഓടയേക്കാൾ താഴ്ചയിലാണ് പുതിയ ഓട നിർമിച്ചിരിക്കുന്നത്. ഈ ഓടയിൽ മലിനജലം ഒഴുകിപോകുന്നില്ല. മാലിന്യങ്ങൾ കെട്ടിനിന്ന് ദുർഗന്ധവും കൊതുക് വർധനയും ആണെന്ന് സ്റ്റാൻഡിലെ വ്യാപാരികൾ പറഞ്ഞു. റോഡിലെ ഓടയുടെ ഉയരത്തിൽ വെള്ളം നിറയുമ്പോൾ മാത്രമെ സ്റ്റാൻഡിലുള്ള ഓടയിലെ മലിന ജലം ഒഴുകി പോവുകയുള്ളു. ഇതിന് പെരുമഴ തന്നെ പെയ്യണം. ഫലത്തിൽ കെട്ടിനിൽക്കുന്ന വലിയ അളവിലുള്ള ജലം…

Read More

ഐ.സി.എസ്.ഇ പരീക്ഷാഫലം 99% മുകളിൽ കേരളത്തിലെ കുട്ടികൾ

ന്യൂഡൽഹി : കൗൺസിൽ ഫോർ ഇന്ത്യൻ സ്‌ ൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി. ഐ.എസ്.സി.ഇ) നടത്തുന്ന ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.സി.എസ് (12-ാം ക്ലാസ്) പ രീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. 10-ാം ക്ലാസിൽ 99.99 ശതമാനവും 12-ാം ക്ലാസിൽ 99.93 ശതമാനവുമാണ് വിജയം. ദേശീയ തലത്തിൽ ഐ.സി.എസ്.ഇയിൽ 99.47 ശതമാനവും ഐ.എസ്.സിയിൽ 98.19 ശതമാനവുമാണ് വിജയം. ഈ വർഷം തന്നെ ഇംപ്രൂവ്മെന്റ് ആഗ്രഹിക്കു ന്ന വിദ്യാർഥികൾക്ക് ജൂലൈയിൽ നടക്കുന്ന പ…

Read More

ഭാര്യ കിടപ്പിലായതുമുതൽ പരിചരണം സ്വയംഏറ്റെടുത്തു, ഒടുവിൽ ക്രൂരകൊലപാതകംദയനീയാവസ്ഥ താങ്ങാനായില്ലെന്ന് കുറ്റസമ്മതം

മൂവാറ്റുപുഴ: എൺപത്തിനാലാം വയസ്സിൽ ഇത്തരമൊരു കൃത്യം ഇത്രകാലം ഒരുമിച്ചുണ്ടായിരുന്ന ജീവിത പങ്കാളിയോട് ജോസഫ് ചെയ്യുമെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കോ പോലീസിനോ കഴിയുന്നില്ല. മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ കത്രിക്കുട്ടിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജോസഫ് കുറ്റസമ്മതം നടത്തിയെങ്കിലും പ്രായവും ജീവിത സാഹചര്യങ്ങളും നോക്കുമ്പോൾ പോലീസിന് സംശയങ്ങളേറെയുണ്ട്. ഇത്ര പ്രായം ചെന്ന ഒരാൾ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിലും പുതിയ അനുഭവമാണ്. പ്രതിയായ വയോധികനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും പോലീസ് കുഴഞ്ഞു. വെള്ളിയാഴ്ച രാത്രി…

Read More

യുകെയിൽ മലയാളി യുവതി വീട്ടിൽ വച്ച് കുഴഞ്ഞ് വീണ് മരണമടഞ്ഞു.

ഡെർബി : യു കെ യിലെ ഡെര്‍ബിക്ക് സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന അങ്കമാലിക്കടുത്ത് കറുകുറ്റി സ്വദേശിനി ജെറീന ജോർജാണ് (25 വയസ്സ്) വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരണമടഞ്ഞത്. അവിവാഹിതയാണ്. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്. മാതാപിതാക്കള്‍ : ശ്രീ ജോര്‍ജ്- ശ്രീമതി റോസ്ലി ജോർജ്. സദോഹദരിമാര്‍ : മെറീന, അലീന. സംസ്കാരം പിന്നീട്. #angamalinews, #ernakulamnews

Read More

ഐ.സി.എസ്ഇ. പത്താം ക്ലാസ്, ഐ.എസ്‍.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും.

രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം. വിദ്യാർത്ഥികൾക്ക് isce സൈറ്റുകളിൽ നിന്ന് ഫലം അറിയാം. ഇത് കൂടാതെ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. ദി കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) -യാണ് ഫലം പ്രഖ്യാപിക്കുക. ഫലം അറിഞ്ഞ ശേഷം ഉത്തരക്കടലാസുകൾ പുനപരിശോധിക്കണമെങ്കിൽ ഐസി‍എസ്ഇ വിഭാഗത്തിൽ 1000/- രൂപയും ഐഎസ്‍സി വിഭാഗത്തിൽ 1500/- രൂപയും അടയ്ക്കണം. ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപരിശോധനക്ക് അപേക്ഷിക്കാം.മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ…

Read More