യുകെയിൽ മലയാളി യുവതി വീട്ടിൽ വച്ച് കുഴഞ്ഞ് വീണ് മരണമടഞ്ഞു.

ഡെർബി : യു കെ യിലെ ഡെര്‍ബിക്ക് സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന അങ്കമാലിക്കടുത്ത് കറുകുറ്റി സ്വദേശിനി ജെറീന ജോർജാണ് (25 വയസ്സ്) വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരണമടഞ്ഞത്. അവിവാഹിതയാണ്.

നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്.

മാതാപിതാക്കള്‍ : ശ്രീ ജോര്‍ജ്- ശ്രീമതി റോസ്ലി ജോർജ്. സദോഹദരിമാര്‍ : മെറീന, അലീന. സംസ്കാരം പിന്നീട്.

#angamalinews, #ernakulamnews

Leave a Reply

Your email address will not be published. Required fields are marked *