എരുമേലി: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പുതുതായി നിർമാണം ആരംഭിച്ച ഓട ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മലിനികരണവും സൃഷ്ടിക്കുന്നതാണെന്ന് ആക്ഷേപം. പ്രധാന ഓടയേക്കാൾ താഴ്ചയിലാണ് പുതിയ ഓട നിർമിച്ചിരിക്കുന്നത്. ഈ ഓടയിൽ മലിനജലം ഒഴുകിപോകുന്നില്ല. മാലിന്യങ്ങൾ കെട്ടിനിന്ന് ദുർഗന്ധവും കൊതുക് വർധനയും ആണെന്ന് സ്റ്റാൻഡിലെ വ്യാപാരികൾ പറഞ്ഞു. റോഡിലെ ഓടയുടെ ഉയരത്തിൽ വെള്ളം നിറയുമ്പോൾ മാത്രമെ സ്റ്റാൻഡിലുള്ള ഓടയിലെ മലിന ജലം ഒഴുകി പോവുകയുള്ളു. ഇതിന് പെരുമഴ തന്നെ പെയ്യണം. ഫലത്തിൽ കെട്ടിനിൽക്കുന്ന വലിയ അളവിലുള്ള ജലം രൂക്ഷമായ ദുർഗന്ധത്തിനും കൊതുക് പെരുകുന്നതിനും കാരണമാകുകയാണ്.
#erattupettanews
