മലയാള നടി കനകലത അന്തരിച്ചു

ആദ്യത്തെ കൺമണി, കൗരവർ, രാജാവിന്റെ മകൻ, ജാഗ്രത, അനിയത്തിപ്രാവ് തുടങ്ങിയവയിൽ വേഷമിട്ടിട്ടുണ്ട്.

പാർക്കിൻസൺസും മറവിരോഗവും ബാധി ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360-ൽ അധികം സിനിമകളിൽ വേഷമിട്ട നടിയാണ്.

നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, പാർവതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കൺമണി, എഫ്ഐആർ, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയിൽപ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകൾ, കൗരവർ, കിരീടം, ജാഗ്രത, രാജാവിൻ്റെ മകൻ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ.

പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യം മോശമായതുകൊണ്ട് സിനിമകളും സീരിയലും ഒഴിവാക്കി. ‘അമ്മ’ സംഘടനയുടെ ഇൻഷുറൻസും ആത്മയിൽനിന്നും ചലച്ചിത്ര അക്കാദമിയിൽനിന്നും ലഭിച്ച ധനസഹായവും കൊണ്ടാണ് ചികിത്സ നടത്തിയിരുന്നത്.

#filmnews,#cinimanews

Leave a Reply

Your email address will not be published. Required fields are marked *