നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി തലകീഴായി മറിഞ്ഞ് അപകടം : ഒരാൾക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : നിയന്ത്രണം നഷ്‌ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പിൽ അബ്‌ദുൾ ലത്തീഫ് (50) ആണ് മരിച്ചത്. ഡ്രൈവർ ഈരാറ്റുപേട്ട നടക്കൽ സ്വദേശി വെങ്കടശ്ശേരി മാഹിൻ വി.എസ് (38) പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. മൂവാറ്റുപുഴ തേനി സംസ്ഥാന പാതയിൽ രണ്ടാർകര ടാങ്ക് കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. കല്ലൂർക്കാട് ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം…

Read More

ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ

പിറവം : പാഴൂർ പോഴി മല കോളനിയിൽ ജിതീഷ് (ജിത്തു 24) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളം പഴയ മാർക്കറ്റിന് സമീപം പാർക്ക് ചെയ്ത ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. 7 -ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പിറവം പാഴൂർ ശിവക്ഷേത്രത്തിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായും, അഞ്ചൽപ്പെട്ടി ഭാഗത്തുള്ള ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഈ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പത്തോളം കേസിലെ പ്രതിയാണ് ഇയാൾ. എസ്.ഐ പി.ശിവ…

Read More

രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേട്ടവുമായി ‘നിരാമയ’

കട്ടപ്പന: സത്യജിത് റോയി രാജ്യാന്തര ഷോർട്ട്ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ക്യാമ്പസ്ചിത്ര നേട്ടവുമായി ഹൈറേഞ്ചിൽ നിന്നുള്ള ഷോർട്ട്ഫിലിമായ “നിരാമയ”. കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്‌കൂളിലെ അധ്യാപിക കെ.എസ്. ചാന്ദിനിയാണ് ഷോർട്ട്ഫിലിം സംവിധാനം ചെയ്‌തത്. കട്ടപ്പന വള്ളക്കടവ് മേലേട്ട് ചാന്ദിനി “സ്വാതന്ത്ര്യം” എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് ഷോർട്ട് ഫിലിം ഒരുക്കിയത്. 2021-ൽ പുറത്തിറങ്ങിയ നിരാമയ ഇതിനോടകം സൈബർ ലോകത്ത് ശ്രദ്ധേയമായിരുന്നു. കല്ലാർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് ചിത്രീകരണം നടന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചാന്ദിനി അവാർഡ് ഏറ്റുവാങ്ങി.

Read More

ഒഴുക്കിൽപെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ ഒഴുക്കിൽപെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. റാക്കാട് ഗണപതി കടവിൽ നിന്ന് ഇന്നലെ ഒഴിക്കിൽപ്പെട്ട് കാണാതായ നെല്ലിമറ്റം അന്ത്യാട്ട് തങ്കമ്മ (74) യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. തങ്കമ്മയെ കാണാതായ കടവിന് സമീപം നാട്ടുകാരാണ് മൃതദേഹം പൊങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിലും, ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. മേക്കടമ്പിലുള്ള മകൾ സിനിയുടെ വീട്ടിൽ എത്തിയതായിരുന്നു തങ്കമ്മ. കടവിൽ മീൻ പിടിക്കാനെത്തിയവരാണ് തങ്കമ്മ മുങ്ങിത്താഴുന്നത് കണ്ടത്. തുടർന്ന്…

Read More

തടി കയറ്റി വന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

ഇടുക്കി : അയ്യപ്പൻകോവിൽ ചപ്പാത്തിനും ആലടി ഗേറ്റിനുമിടയിലുള്ള പാറമടക്ക് സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. തടി കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗതാഗത കുരുക്കിനിടയിലൂടെ കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് ഒരു സൈഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. പ്രദേശത്ത് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മന്ദഗതിയിൽ നടക്കുന്ന മലയോര ഹൈവേയുടെ നിർമാണത്തിനെതിരെ ആക്ഷേപങ്ങൾ ശക്തമാണ്. റോഡിന്റെ ഒരു ഭാഗത്തെ പാറ പൊട്ടിക്കുന്നതിനു വേണ്ടി മണ്ണെടുത്ത ശേഷം യഥാസമയം മൂടാത്തതാണ് ഈ മേഖലയിൽ ഗതാഗതക്കുരുക്കിന് കാരണം.

Read More

വാക്കുതർക്കത്തിനിടെ കോടാലി കൊണ്ടുള്ള ആക്രമണം, യുവാവ് മരിച്ചു; 55 കാരൻ പിടിയിൽ

കട്ടപ്പന : ഗർഭിണിയായ ഭാര്യയെ കാണാൻ എത്തിയ യുവാവിനെ അയൽവാസി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി, കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പ്രാഥമികമായി പുറത്തുവന്നിട്ടുള്ള വിവരം. സുബിന്റെ ഭാര്യ : ലിബിയ. മകൾ: എസ്സ ഗർഭിണിയായ ലിബിയ കുറച്ചുദിവസമായി സുവർണ്ണഗിരി ഭാഗത്തെ സ്വന്തംവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ…

Read More

7 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

തിരുവനന്തപുരം ; ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയേയും ഇയാളുടെ സുഹൃത്തിനേയും നാട്ടുകാർ പിടികൂടി. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വിതുര തോട്ടുമുക്കിൽ ഇന്ന് രാവിലെ 8.45- നായിരുന്നു സംഭവം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷാനിന്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. ഈ സമയം ഇളയകുഞ്ഞ് സിറ്റ് ഔട്ടിനടുത്ത് ഹാളിലെ വാതിലിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിറ്റ്…

Read More

വേൾഡ് ബ്ലഡ് ഡോണർ ഡേ മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.

തൊടുപുഴ: ഐ എം എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഐ എം എ ഹാളിൽ നടന്ന ബോധവൽക്കരണ സെമിനാറും കഴിഞ്ഞവർഷത്തെ മികച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച കോളേജുകകളേയും, സ്കൂളുകകളേയും, ക്ലബ്ബുകകളേയും, വിവിധ സംഘടനകളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ഏറ്റവും കൂടുതൽ രക്തം നൽകിയ ഷീൻ വർഗീസിന് (മുനിസിപ്പൽ കൗൺസിലർ കൂടിയാണ് ) ബെസ്റ്റ് ഡോണർ അവാർഡും ബെസ്റ്റ് മോട്ടിവേറ്റർ അവാർഡ് വാഴക്കുളം വിശ്വജ്യോതിഎൻജിനീയറിങ് കോളേജിലെ…

Read More

പനിബാധിച്ച് ചികിത്സയിലായിരുന്ന എൽകെജി വിദ്യാർത്ഥിനി മരിച്ചു

ഇടുക്കി : പനിബാധിച്ച് ചികിത്സയിലായിരുന്ന എൽകെജി വിദ്യാർത്ഥിനി മരിച്ചു. വണ്ടൻമേട് പോത്തിൻകണ്ടം സ്കൂളിലെ എൽകെജി വിദ്യാർഥിനി ആധിക വിഷ്ണു (4) ആണ് മരിച്ചത്. കുഴിത്തൊളു പരപ്പനങ്ങാടിയിൽ പൂതകുഴിയിൽ വീട്ടിൽ വിഷ്ണുവിൻ്റെ മകളാണ്.

Read More

എസ്.ഐ വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയം: കഞ്ഞിക്കുഴിയിൽ എസ്.ഐ-യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.വിഴിഞ്ഞം സ്റ്റേഷനിൽ എസ്.ഐ ആയി ജോലിചെയ്യുന്ന കഞ്ഞിക്കുഴി പീടിയേക്കൽ വീട്ടിൽ ജോർജ് കുരുവിളയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ജോർജ് കുരുവിള ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട് ഭാര്യ നൽകിയ പരാതി മൃതദേഹത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More