രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേട്ടവുമായി ‘നിരാമയ’

കട്ടപ്പന: സത്യജിത് റോയി രാജ്യാന്തര ഷോർട്ട്ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ക്യാമ്പസ്ചിത്ര നേട്ടവുമായി ഹൈറേഞ്ചിൽ നിന്നുള്ള ഷോർട്ട്ഫിലിമായ “നിരാമയ”.

കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്‌കൂളിലെ അധ്യാപിക കെ.എസ്. ചാന്ദിനിയാണ് ഷോർട്ട്ഫിലിം സംവിധാനം ചെയ്‌തത്.

കട്ടപ്പന വള്ളക്കടവ് മേലേട്ട് ചാന്ദിനി “സ്വാതന്ത്ര്യം” എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് ഷോർട്ട് ഫിലിം ഒരുക്കിയത്. 2021-ൽ പുറത്തിറങ്ങിയ നിരാമയ ഇതിനോടകം സൈബർ ലോകത്ത് ശ്രദ്ധേയമായിരുന്നു. കല്ലാർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് ചിത്രീകരണം നടന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചാന്ദിനി അവാർഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *