ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ

പിറവം : പാഴൂർ പോഴി മല കോളനിയിൽ ജിതീഷ് (ജിത്തു 24) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.

കൂത്താട്ടുകുളം പഴയ മാർക്കറ്റിന് സമീപം പാർക്ക് ചെയ്ത ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. 7 -ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പിറവം പാഴൂർ ശിവക്ഷേത്രത്തിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായും, അഞ്ചൽപ്പെട്ടി ഭാഗത്തുള്ള ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഈ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പത്തോളം കേസിലെ പ്രതിയാണ് ഇയാൾ. എസ്.ഐ പി.ശിവ പ്രസാദ്, എ.എസ്.ഐ കെ.വി മനോജ്, സീനിയർ സി.പി.ഒമാരായ കെ.സി ഷിബിൻ, പി.കെ സന്തോഷ് തുടങ്ങിയവർ ആണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #പിറവം #ഇരുചക്രവാഹനമോഷ്ടാവ്പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *