കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കുട്ടിക്കാനം: കുട്ടിക്കാനത്തിനും പള്ളിക്കുന്നിനും ഇടയിൽ ആനകുത്തി പാലത്തിനു സമീപം കാർ റോഡിന് താഴെ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കുട്ടിക്കാനത്തു നിന്നും വാഗമണ്ണലേക്ക് പോകുകയായിരുന്ന നാൽവർസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 ന് കുട്ടിക്കാനത്തു നിന്നു വാഗമണ്ണലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും 30 അടി താഴ്ചയലേക്ക് പതിച്ചത്. വാഹന ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം….

Read More

പോലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്ന‌ങ്ങൾ പരിഹരിക്കാൻ പുതിയ പദ്ധതി

തിരുവനന്തപുരം: പോലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ പദ്ധതി. ‘കാവൽ കരുതൽ’ എന്നാണ് പദ്ധതിയുടെ പേര്. സ്റ്റേഷൻ മുതൽ എഡിജിപിയുടെ ഓഫീസിൽ വരെ പ്രശ്‌നപരിഹാരത്തിന് കമ്മിറ്റികൾ രൂപീകരിക്കും ‘ഇൻ പേഴ്സൺ’ എന്ന പേരിൽ ക്രമസമാധാന ചുമതലയുള്ള എർഡിജിപിക്ക് നേരിട്ടും പോലീസുകാർക്കോ ബന്ധുക്കൾക്കോ പരാതികൾ നൽകാം. പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗികവും വ്യക്തിപരവും സർവ്വീസ് സംബന്ധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിലൂടെ മെച്ചപ്പെട്ട ജോലി സാഹചര്യം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കുലറിൽ പറയുന്നു.എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ…

Read More

അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴക്കപ്പെട്ടു; കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു. സ്‌കൂട്ടര്‍ യാത്രികരായ ചിറ്റൂര്‍ കോളരിക്കല്‍ സ്വദേശികളായ അക്ഷയ്, സഹോദരി അനസു, പിതാവ് സന്തോഷ് എന്നിവരുടെ പരാതിയിലും കാര്‍ യാത്രികനായ കോട്ടയം കറുകച്ചാല്‍ സ്വദേശി ജോസഫ് ജോണിന്റെയും പരാതികളിലാണ് പൊലീസ് കേസുകള്‍ എടുത്തത്. ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടുറോഡില്‍ അച്ഛനെയും മകനെയും വലിച്ചിഴക്കുന്നതിന് കാരണമായത്.അക്ഷയിയും സഹോദരിയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ യാത്രക്കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളി…

Read More

ഇടുക്കി ജില്ലാ കളക്ടറായി വി. വിഗ്‌നേശ്വരി ഐ.എ.എസ് ചുമതലയേറ്റു.

ഇടുക്കിയുടെ നാല്പത്തിയൊന്നാമത് ജില്ലാ കളക്ടറായി വി. വിഗ്‌നേശ്വരി ഐ.എ.എസ് ചുമതലയേറ്റു. ജില്ലയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ പരമാവധി പ്രയത്നിക്കുമെന്ന് കളക്ടർ പറഞ്ഞു. മികച്ച പുരോഗതി നേടുന്നതിന് ജനങ്ങൾ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ച് ജില്ലയിൽ വികസനം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ഇന്ന് (22 ജൂലൈ ) രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റിൽ കുടുംബസമേതം എത്തിയ ജില്ലാ കളക്ടറെ ഇടുക്കി സബ് കളക്ടർ ഡോ . അരുൺ എസ് നായർ , ദേവികുളം സബ് കളക്ടർ…

Read More

ഇടുക്കി ജില്ലാ സ്കൂൾ തല ഫുട്ബോൾ ടൂർണമെന്റ് 2024

കേരളാ ഫുട്ബോൾ അസോസിയേഷൻ വിഭാവനം ചെയ്യുന്ന സ്കൂളുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്കൂൾ തല(Elevens) മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സ്കൂളുകൾക്ക് ജൂലൈ 25-നകം രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ഇടുക്കി ജില്ലയിലെ എല്ലാ സിലബസുകളിലുമുള്ള മുഴുവൻ സ്കൂളുകളിലെയും സബ്ജൂനിയർ ( 2011-2012 Birthyear ) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾക്ക് രെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന സ്കൂളുകൾക്ക് TA/ DA ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു. എന്ന്സെക്രട്ടറിഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ 9446805417/ 8606364223

Read More

കാണ്മാനില്ല

ഉപ്പുതറ സെൽഫിലോമിനാസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ക്രിസ്റ്റി രാജേഷ് ടോമി ജോസഫ് എന്നീ കുട്ടികൾ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോന്നിട്ട് സ്കൂളിൽ എത്തിയിട്ടില്ല സ്കൂൾ ബസ്സിൽ സ്കൂളിന് സമീപം വന്നിറങ്ങിയിട്ട് എവിടെയോ പോയതാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കുക

Read More

റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണക്കാലത്ത് റേഷൻ കടകൾ അടച്ചിടും

തിരുവനന്തപുരം: രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികൾ. അടുത്തമാസം പകുതിയോടെ കടകൾ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. സമരത്തിലേക്ക് പോയാൽ ഓണക്കാലത്ത് പൊതുവിതരണ രംഗം വലിയ പ്രതിസന്ധിയിലായേക്കും. സമരത്തിന്റെ കാര്യങ്ങൾ തീരുമാനിക്കാൻ താലൂക്ക് തലത്തിൽ സമിതി ചർച്ച തുടങ്ങി. കട അടച്ചുള്ള സമരം നടത്തിയിട്ടും സർക്കാരിന്റെ കണ്ണ് തുറന്നില്ല. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതല്ലാതെ തീരുമാനമെന്നും…

Read More

ആൽബിൻ്റെ വൃക്ക മാറ്റിവയ്ക്കലിനായി നാട് ഒരുമിച്ചു; ഇന്ന് വിദ്യാർഥികളുടെ ബിരിയാണി ചലഞ്ച്

അടിമാലി: ഇരു വൃക്കകളും തകരാറിലായ 18 വയസുകാരൻ ആൽബിൻ ജോയിക്കായി നാടോരുമിച്ചു. പിതാവ് ജോയി തന്റെ കിഡ്‌നി നൽകാൻ തയാറായെങ്കിലും 25 ലക്ഷം രൂപയോളം ചികിത്സക്കും അനുബന്ധിച്ച ചെലവുകൾക്കുമായി ആവശ്യ മുണ്ട്. ഇതോടെ ചികിത്സാസഹാ സമിതിയുടെ നേതൃത്വ ത്തിൽ ഫണ്ട് പിരിവ് ആരംഭിച്ചു. വിവിധ സംഘടനകളും അവരവരുടേതായ രീതിയിൽ പണം സ്വരൂപിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് തങ്ങളുടെ പൂർവ്വ വിദ്യാർഥിയെ സഹായിക്കാനായി അടിമാലി എസ്.എൻ. ഡി.പി സ്കൂ‌ൾ വിദ്യാർഥികൾ ബിരിയാണി ചലഞ്ചുമായി ഇന്ന് രംഗത്തെത്തുന്നത്. എസ്.എൻ. ഡി.പി വൊക്കേഷണൽ…

Read More

ബിവ്‌കോ ഔട്ട്ലെറ്റിനു സമീപം കാർ അപകടം

കട്ടപ്പന : കട്ടപ്പന ബിവ്കോ ഔട്ട്ലെറ്റിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു വാഹനത്തിലിടിച്ച ശേഷം അൻപതടി താഴ്ച്ചയിലേക്ക് പതിച്ച് അപകടം. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഡ്രൈവർ വാഹനത്തിൽ നിന്നും തെറിച്ചു വീണതു കൊണ്ട് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരട്ടയാർ ഭാഗത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന ആൾട്ടോ കാറിനേ ഇടിച്ചതോടേ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with – https://wa.me/message/FJXDNGIRM3KGN1 #car#accident#kattappana

Read More