കൊച്ചി: എറണാകുളം ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു. സ്‌കൂട്ടര്‍ യാത്രികരായ ചിറ്റൂര്‍ കോളരിക്കല്‍ സ്വദേശികളായ അക്ഷയ്, സഹോദരി അനസു, പിതാവ് സന്തോഷ് എന്നിവരുടെ പരാതിയിലും കാര്‍ യാത്രികനായ കോട്ടയം കറുകച്ചാല്‍ സ്വദേശി ജോസഫ് ജോണിന്റെയും പരാതികളിലാണ് പൊലീസ് കേസുകള്‍ എടുത്തത്. ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടുറോഡില്‍ അച്ഛനെയും മകനെയും വലിച്ചിഴക്കുന്നതിന് കാരണമായത്.
അക്ഷയിയും സഹോദരിയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ യാത്രക്കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അക്ഷയ് കാറിന് കുറുകെ സ്‌കൂട്ടര്‍ നിര്‍ത്തി പ്രതികരിച്ചു. കാര്‍ യാത്രക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടായതോടെ നാട്ടുകാര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം അക്ഷയിയും സഹോദരിയും വീട്ടിലേക്ക് പോകുമ്പോള്‍ കാര്‍ ഇവരെ പിന്തുടരുകയും ഇവര്‍ വീടിനകത്തേക്ക് കയറിയതിന് ശേഷം കാര്‍ മുന്നോട്ട് പോയെന്നും ആരോപിക്കുന്നു. അല്‍പ്പസമയം കഴിഞ്ഞ് ഇതേ കാര്‍ തിരികെയെത്തി വീടിന് പുറത്തുണ്ടായിരുന്ന അക്ഷയിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതുകണ്ട സഹോദരി അച്ഛന്‍ സന്തോഷിനെ കാര്യം അറിയിക്കുകയായിരുന്നു. കാര്യം തിരക്കാനായി പുറത്തേക്കിറങ്ങിയ സന്തോഷുമായി കാറിലുണ്ടായിരുന്നവര്‍ വാക്ക് തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവര്‍ അക്ഷയിയേയും പിതാവിനെയും കാര്‍ നീങ്ങവെ വലിച്ചിഴച്ച് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.
അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴക്കപ്പെട്ടു; കേസെടുത്ത് പൊലീസ്
