കുട്ടിക്കാനം: കുട്ടിക്കാനത്തിനും പള്ളിക്കുന്നിനും ഇടയിൽ ആനകുത്തി പാലത്തിനു സമീപം കാർ റോഡിന് താഴെ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.
കുട്ടിക്കാനത്തു നിന്നും വാഗമണ്ണലേക്ക് പോകുകയായിരുന്ന നാൽവർസംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 ന് കുട്ടിക്കാനത്തു നിന്നു വാഗമണ്ണലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും 30 അടി താഴ്ചയലേക്ക് പതിച്ചത്. വാഹന ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ ഓടിയെത്തിയ യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പീരുമേട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
#car #accident #kuttikkanam #NEWSUPDATES #Today