ആൽബിൻ്റെ വൃക്ക മാറ്റിവയ്ക്കലിനായി നാട് ഒരുമിച്ചു; ഇന്ന് വിദ്യാർഥികളുടെ ബിരിയാണി ചലഞ്ച്

അടിമാലി: ഇരു വൃക്കകളും തകരാറിലായ 18 വയസുകാരൻ ആൽബിൻ ജോയിക്കായി നാടോരുമിച്ചു. പിതാവ് ജോയി തന്റെ കിഡ്‌നി നൽകാൻ തയാറായെങ്കിലും 25 ലക്ഷം രൂപയോളം ചികിത്സക്കും അനുബന്ധിച്ച ചെലവുകൾക്കുമായി ആവശ്യ മുണ്ട്.

ഇതോടെ ചികിത്സാസഹാ സമിതിയുടെ നേതൃത്വ ത്തിൽ ഫണ്ട് പിരിവ് ആരംഭിച്ചു. വിവിധ സംഘടനകളും അവരവരുടേതായ രീതിയിൽ പണം സ്വരൂപിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് തങ്ങളുടെ പൂർവ്വ വിദ്യാർഥിയെ സഹായിക്കാനായി അടിമാലി എസ്.എൻ. ഡി.പി സ്കൂ‌ൾ വിദ്യാർഥികൾ ബിരിയാണി ചലഞ്ചുമായി ഇന്ന് രംഗത്തെത്തുന്നത്.

എസ്.എൻ. ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ. എസ്.എസ് യൂണിറ്റിന്റെ നേത്യ ത്വത്തിലാണ് വ്യത്യസ്‌ത ചല ഞ്ചുമായി രംഗത്ത് എത്തിയിട്ടു ള്ളത്. കുട്ടികൾ തന്നെ ബിരിയാണി തയാറാക്കി വിൽക്കുകയും അതിലൂടെ ലഭിക്കുന്ന ലാഭം ആൽബിൻ ജോയ് സഹായ നിധിക്ക് കൈമാറാനുമാണ് ഉദ്ദേശിക്കുന്നത്. ഒരു ബിരിയാണി ക്ക് 150 രൂപയാണ്. ബിരിയാണി ചലഞ്ചിൽ മുൻകൂറായി ബുക്ക് ചെയ്യുന്നവർക്ക് കുട്ടികൾ തന്നെ ബിരിയാണി വീടുകളിൽ
എത്തിച്ചു നൽകുന്നുണ്ട്. 2000 ബിരിയാണികൾ പാചകം ചെയ്‌ത് നൽകുവാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിനോടകം 5,500 ബിരിയാണിയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്. ബിരിയാണി പാചകം ചെയ്യുന്നതിന് ആവശ്യ മായ വിഭവങ്ങൾ പലരും സംഭാവനയായി നൽകുന്നുണ്ട്. അധ്യാപകരും രക്ഷിതാക്കളും വി ദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ ശ്രമദാനമായാണ് ജോലികൾ ചെയ്‌തുവരുന്നത്. ഇന്നലെ മുതൽ തന്നെ ഇതിനായുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചു. ഇതോടെ ബിരിയാണി വിറ്റുലഭിക്കുന്ന തുകയിൽ നിന്നും നാല് ലക്ഷത്തോളം രൂപ ചികിത്സാ സഹായത്തിന് കൈമാറാൻ കഴിയും എന്നതാണ് പ്രതീക്ഷ. കൂടാതെ സ്‌കൂൾ നടത്തുന്ന ചികിത്സാ സഹായ സമാഹരണത്തിന് ഒരു ലക്ഷം രൂപയിൽ അധികം ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പാൾ എം.എസ്. അജി പറഞ്ഞു.

ആൽബിൻ ഒരു വർഷം മുൻപ് ബിരുദപഠനത്തിനായി പ്രവേശനം നേടിയെങ്കിലും രോഗത്തെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന നിലയിലാണ്. ഡീൻ കുര്യാക്കോസ് എം.പി, എ.രാജ എം.എൽ.എ, ജില്ലാ പഞ്ചായ ത്ത് അംഗം സോളി ജീസസ് ഉൾ പ്പെടെയുള്ള ജന പ്രതിനിധികൾ രക്ഷാധികാരികളും ആയിരമേ ക്കർ സെന്റ് ജോർജ് പള്ളി വി കാരി ഫാ.ജോർജ് കരിവേലി ക്കൽ ചെയർമാനും, വെള്ളത്തുവൽ പഞ്ചായത്ത് മെമ്പർ റോയി പാലയ്ക്കൽ കൺവീനറുമായാണ് ചികിത്സാ സഹായനിധി രൂ പീകരിച്ചു പ്രവർത്തനം നടത്തുന്നത്. അടുത്ത ആഴ്ചയാണ് ആൽബിൻറെ ഓപ്പറേഷനായി ആശുപത്രിയിൽ ക്രമീകരണം ഒരുക്കുന്നത്.

ധനസമാഹരണ ത്തിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് അടിമാലി ശാഖയിൽ അ ക്കൗണ്ടും തുറന്നിട്ടുണ്ട്. നമ്പർ: 13640100247806. സ്.സി കോഡ്-എഫ്.ഡി.ആർ. എൽ0001364. ഗൂഗിൾ പേ നമ്പർ-7994588255.

Leave a Reply

Your email address will not be published. Required fields are marked *