യുവാവിൻ്റെ മരണം കൊലപാതകം; ക്രൂരമായി മർദനമേറ്റാണ് മരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്

പീരുമേട്: തൂങ്ങിമരിച്ചെന്നു പറഞ്ഞു ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. ക്രൂരമായി മർദനമേറ്റാണു മരണമെന്നു കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിലാണ്. പള്ളിക്കുന്ന് വുഡ്‌ലാൻസ് എസ്‌റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബു (29) ആണു കൊല്ലപ്പെട്ടത്. തലയ്ക്കു പിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്‌തമായ അടിയേറ്റതും ചവിട്ടേറ്റു ജനനേന്ദ്രിയം തകർന്നതുമാണു മരണത്തിനിടയാക്കിയതെന്നാണു പോസ്റ്റ്മോർട്ടത്തിലെ സൂചനകൾ. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് സ്‌ഥലത്തെത്തി ഫൊറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി. പിന്നാലെ കുടുംബാംഗങ്ങൾ,…

Read More

ബോംബ് സ്ഫോടനം കേസ് ; ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്

കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിൽക്കിടന്ന ജീപ്പിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ഭീകരസംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്.  ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്ന നാലാം പ്രതി തമിഴ്നാട് സ്വദേശി ഷംസുദ്ദീനെ വെറുതെവിട്ടു. അഞ്ചാം പ്രതി​ തമിഴ്നാട് സ്വദേശി മുഹമ്മദ് അയൂബി​നെ നേരത്തെ മാപ്പുസാക്ഷി​യാക്കി​യിരുന്നു.ഒന്നാംപ്രതി മധുര സൗത്ത് ഇസ്മയിൽപുരം സ്ട്രീറ്റ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി, കെ പുതൂർ റമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജ, മധുര നോർത്ത് നൽപേട്ടെ ഫസ്റ്റ്…

Read More

കനത്ത മഴയിൽ മൺതിട്ട വിണ്ടുകീറി; വീട് അപകടാവസ്ഥയിൽ

കട്ടപ്പന: മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് അപകടാവസ്‌ഥയിലായി. പുഞ്ചിരിക്കവല കക്കാട്ട് ലീലാമ്മ വർഗീസിന്റെ വീടാണ് അപകടാവസ്‌ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞാണ് ശുചിമുറി ഉൾപ്പെടെ അപകട ഭീഷണിയിലായിരിക്കുന്നത്. ശുദ്ധജലം സംഭരിക്കുന്ന ടാങ്ക്, അലക്കുകല്ല് എന്നിവയെല്ലാം മണ്ണിൽ അകപ്പെട്ട നിലയിലാണ്. 2018ലെ പ്രളയകാലത്ത് ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇതേത്തുടർന്ന് അയൽവാസിയുടെ വീട് അപകടാവസ്‌ഥയിലായതോടെ രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ഭാഗികമായി സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ആ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞതോടെ ലീലാമ്മയും മകനും ഭാര്യയും കുട്ടികളുമടങ്ങുന്ന…

Read More

ശുചിത്വത്തിന് ഈരാറ്റുപേട്ടയിൽ 1600 വിദ്യാർത്ഥികൾ ജനപ്രതിനിധികളോട് സംവദിക്കും

ഈരാറ്റുപേട്ട : ഈ മാസം 14 ന് ശിശുദിനത്തിൽ ഈരാറ്റുപേട്ട നഗരസഭയിലും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും ഉൾപ്പടെ 1600 കുട്ടികൾ ശുചിത്വ മാലിന്യ സംസ്കരണ വിഷയത്തിൽ പഞ്ചായത്ത്‌, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദം നടത്തും. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ശിശുദിനത്തിൽ നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിൽ ആണ് സംവാദം നടക്കുക. സ്‌കൂളിലെയും തദ്ദേശ സ്ഥാപനത്തിലെയും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച് ഓരോ സ്‌കൂളിനെയും…

Read More

കലയുടെ ശവപ്പറമ്പായി കൊല്ലം സോപാനം കലാനികേതൻ. ശില്പങ്ങളും ചിത്രങ്ങളും നശിപ്പിച്ചു.

കൊല്ലം: സോപാനം കലാ നികേതനിലെ പ്രമുഖരുടെ ശിൽപ്പങ്ങളും ചിത്രങ്ങളും ശുചിമുറിക്ക് സമീപം തള്ളിയതിനെതിരെ പരാതി. കലയെ ആദരിച്ച് കൊല്ലം കോർപ്പറേഷൻ സോപാനം കലാ നികേതനെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു ഇത് അവഗണിച്ച് കലാ കേന്ദ്രം മറ്റാവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകി നിയമവും ലംഘിച്ചെന്നും ഗവേണി ബോഡി അംഗം പരാതി നൽകി.പ്രമുഖ ശിൽപ്പി ആര്യാട് രാജേന്ദ്രൻ, ജനാർദ്ദനൻ,കോളേജ് ഓഫ് ആർട്ട്സിലെ വിദ്യാർത്ഥികളുടെ ഉൾപ്പടെ ശിൽപ്പങൾ വെറും മണ്ണാക്കി ചാക്കിൽ കെട്ടി തള്ളി.ലോക പ്രശസ്ത ചിത്രകാരൻ പുനിഞ്ചിത്തായിയുടെത് ഉൾപ്പടെ ചിത്രകാരന്മാരുടെ ചിത്രങൾ…

Read More

തടി ലോറി മറിഞ്ഞ് അപകടം

ഇടുക്കി: തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിൽ പുളിയൻമലയ്ക്ക് സമീപം തടി കയറ്റിവന്ന ലോറി മറിഞ്ഞു. ചേറ്റുകുഴിയിൽ നിന്ന് തടി കയറ്റി പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെ ബുധനാഴ്‌ച രാത്രി 9.30 ഓടെയാണ് അപകടം. പുളിയൻമലയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ ഡ്രൈവർ നിർത്തിയപ്പോൾ റോഡരികിലെ കോൺക്രീറ്റ് ഇടിഞ്ഞുതാഴ്ന്ന് ലോറി ചരിയുകയായിരുന്നു. കട്ടപ്പനയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും ലോറി ഉയർത്താൻ കഴിഞ്ഞില്ല. പിന്നീട് ക്രെയിൻ എത്തിച്ച് ലോറി ഉയർത്തി. ഈസമയം മേഖലയിലെ വൈദ്യുതിയും വിഛേദിച്ചിരുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat…

Read More

ഞവരൂർക്കടവ് കടക്കണമെങ്കിൽ കടത്തുകാരൻ്റെ സമയത്തിനായി  കാത്തിരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

കൊല്ലം: ചാത്തന്നൂർ ഞവരൂർക്കടവ് കടക്കണമെങ്കിൽ പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടണം. കടത്തുകാരനെ കാത്തിരിക്കുകയും വേണം.ആദിച്ചനല്ലൂർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇത്തിക്കര ആറിന് കുറുകെയാണ് കടവ്. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഫാർമേഴ്സ് ബാങ്ക് വാർഡിലെ 300 ലേറെ കുടുംബങ്ങളും ചാത്തന്നൂർ തിരുമുക്കിലെ കോർപ്പറേഷൻ കശുവണ്ടി ഫാക്ടറിയിലേക്ക് പോകുന്ന തൊഴിലാളികളും, ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് സമയത്ത് എത്തേണ്ട കുട്ടികളാണ് കടത്തുകാരനെ ആശ്രയിക്കുന്നത്. ഫാർമേഴ്സ് ബാങ്ക് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരമാണ് കടവിലേ…

Read More

ഈട്ടിത്തടി കടത്ത് : രണ്ട് പേർ പിടിയിൽ

തൊടുപുഴ : ഈട്ടിത്തടി മുറിച്ച് കടത്തിയ കേസിൽ രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കുളമാവ്-നാളിയാനി ഭാഗത്തുനിന്ന് ഈട്ടിത്തടി മുറിച്ച കേസിലെ പ്രതികളായ പൂമാല പാറേക്കാട്ടിൽ അലിയാർ (51), നാളിയാനി പറക്കാനത്ത് രതീഷ് (41) എന്നിവരാണ് തൊടുപുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സിജോ സാമുവലിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. കുളമാവ് സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ.ബി. സജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സോണി ജോസ്, എ.പി. പത്മകുമാർ, അജാസ് പി.കെ. ജീവൻകുമാർ, രതീഷ്‌കുമാർ എന്നിവരാണ് അന്വേഷണ…

Read More

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്. കരിങ്കുന്നം കോലക്കുന്നേൽ സുഗതൻ കെ.കെ യ്‌ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബുധനാഴ്‌ച വൈകിട്ട് 3.30 ഓടെ തൊടുപുഴ – പാലാ റൂട്ടിൽ മഞ്ഞക്കടമ്പിലാണ് അപകടമുണ്ടായത്. പാലാ ഭാഗത്ത് നിന്നും വരികയായിരുന്ന കാറും കരിങ്കുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തെറ്റായ ദിശയിലെത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ സുഗതനെ അഗഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന്…

Read More

തപാൽ വകുപ്പിൻ്റെ സോർട്ടിങ് ഓഫിസ് പൂട്ടുന്നു

തൊടുപുഴ: തപാൽ വകുപ്പിൻ്റെ തൊടുപുഴ സോർട്ടിങ് ഓഫിസ് അടച്ചു പൂട്ടുന്നു. രാജ്യത്ത് നടപ്പാക്കാൻ പോകുന്ന റജിസ്‌റ്റേഡ്, സ്‌പീഡ് പോസ്‌റ്റ് ഓഫിസുകളുടെ ലയനത്തെ തുടർന്നാണ് 30 വർഷമായി തൊടുപുഴയിൽ പ്രവർത്തിച്ചു വരുന്ന സോർട്ടിങ് ഓഫിസ് പൂട്ടുന്നത്. ലയന നടപടികൾ പൂർത്തിയാക്കുന്നതോടെ ജില്ലയിലെ ഒരേയൊരു സോർട്ടിങ് ഓഫിസ് ആയ തൊടുപുഴയിലേത് ഉൾപ്പെടെ സംസ്‌ഥാനത്തെ 12 ഓഫിസുകൾ പൂട്ടും. ജില്ലയിലെ ബ്രാഞ്ച് ഓഫിസ് (240), സബ് ഓഫിസ് (52), ഹെഡ് പോസ്‌റ്റ് ഓഫിസ് (2) എന്നിവിടങ്ങളിലെ കത്തുകൾ തിരിച്ചു വിടുന്നത് സോർട്ടിങ്…

Read More