ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തൊടുപുഴ :ഭാര്യയെ കുത്തികൊലപെടുത്താൻ ശ്രമം. മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ ഭർത്താവ് മൂവാറ്റുപുഴ പൊലീസ് പിടിയിൽ. ഇടുക്കി തൊടുപുഴ മുതലക്കോടത്തിന് സമീപം ഇടവെട്ടി കൊതകുത്തി ഭാഗത്ത് പാണവേലിൽ വീട്ടിൽ മനോജ് കുഞ്ഞപ്പ (47)നെയാണ് പൊലീസ് പിടികൂടിയത്. അമ്പലംപടി ഭാഗത്ത് വച്ചാണ് ഭാര്യയെ കത്തികൊണ്ട് കുത്തികൊലപെടുത്താൻ ശ്രമിച്ചത്.നെഞ്ചിനും കാലിനും ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഇയാൾ സ്വന്തം സ്‌കൂട്ടറിൽ ഒളിവിൽ പോയി. പ്രതിയെ പിടികൂടാൻ രൂപീകരിച്ച അന്വേഷണ സംഘം ശാസ്ത്രീയ അന്വേഷണം നടത്തി…

Read More

മങ്ങാട്ടുകല ഹൈമാസ് ലൈറ്റ് തെളിഞ്ഞു, ഇനി രാത്രി ഭയക്കേണ്ട

തൊടുപുഴ :കാഞ്ഞിരമറ്റം – മങ്ങാട്ടുകവല ബൈപാസ് ജംക്‌ഷനിൽ വഴിവിളക്ക് തെളിഞ്ഞു. ജംക്‌ഷനിൽ വെളിച്ചം ഇല്ലാത്തതിനെ തുടർന്ന് ഏറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ടുകയായിരുന്നു.ദിവസേന ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന ബൈപാസായ ഇവിടെ വെളിച്ചമാല്ലാത്തത് കാൽനടക്കാരെയും ഡ്രൈവർമാരെയും ഒരുപോലെ ബാധിച്ചിരുന്നു. രാത്രി കടകൾ അടച്ചു കഴിഞ്ഞാൽ ജംക്ഷൻ പൂർണമായും ഇരുട്ടിലാകും. പിന്നീട് മൊബൈൽ, ടോർച്ച് എന്നിവയുടെ വെളിച്ചമാണ് കാൽനടക്കാർക്ക് ആശ്രയം.ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടാകുമോ എന്ന പേടിയായിരുന്നു പ്രധാന കാരണം. നിലവിൽ വെളിച്ചം തെളിഞ്ഞതോടെ ഇതിനെല്ലാം പരിഹാരമായതിന്റെ ആശ്വാസത്തിലാണ്…

Read More

വോട്ടർ പട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയിൽ സന്ദർശനം നടത്തി

ഇടുക്കി : പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025ൻ്റെ ഭാഗമായി ഇടുക്കിയുടെ ചുമതലയുള്ള വോട്ടർ പട്ടിക നിരീക്ഷകൻ (റോൾ ഒബ്‌സർവർ ) ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിവിധ അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്നു വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞ ഒക്ടോബർ 28 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിരീക്ഷകൻ രാഷ്ട്രീയ കക്ഷികൾക്ക്…

Read More

വ്യവസായ പാർക്ക്, ഐടി കോറിഡോർ;ആരംഭിക്കുന്നതിനുള്ള സാധ്യത തേടി സർക്കാർ

കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ വ്യവസായ പാർക്ക്, ഐടി കോറിഡോർ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള സാധ്യത തേടി സർക്കാർ. ഇതിന്റെ ഭാഗമായി മന്ത്രി കെ.എൻ.ബാലഗോപാൽ ചണ്ടി ഡിപ്പോ സന്ദർശിച്ചു. കൊല്ലം വികസന പദ്ധതിയുടെ ഭാഗമായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നു മന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖം വന്നതോടെ ലോജിസ്റ്റിക് മേഖലയിൽ ഉൾപ്പെടെ കൊല്ലത്തു വലിയ സാധ്യതകളുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. ഭക്ഷ്യസംസ്കരണവുമായി ബന്ധപ്പെട്ടു നീണ്ടകരയിൽ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. സംരംഭങ്ങൾക്ക്…

Read More

മലങ്കര ജലാശയത്തിൽ നീർനായ്ക്കളെ കണ്ടു

മുട്ടം: മലങ്കര ഡാമിന് സമീപം നീർനായ്ക്കളെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മീൻ പിടിക്കാനെത്തിയവർ നീർനായ്ക്കളെ ജലാശയത്തിൽ കണ്ടത്. ഡാമിനു താഴ്ഭാഗത്താണ് അക്രമസ്വഭാവമുള്ള ഇവയെ കണ്ടെത്തിയത്. ഇവിടെ നീർനായ ഉള്ളതായി പറയാറുണ്ടെങ്കിലും ഇതുവരെ ആരും കണ്ടതായി അറിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളത്തിലിറങ്ങിയാൽ ഇവ കടിക്കും. ഒട്ടേറെ ആളുകൾ കുളിക്കാനായും മീൻപിടിക്കാനും എത്തുന്ന സ്ഥലത്താണ് നീർനായ്ക്കളെ കണ്ടത്. വർഷങ്ങൾക്കു മുൻപ് ഇവിടെ നീർനായ ഒട്ടേറെ ആളുകളെ ആക്രമിച്ചതായും പറയുന്നു. ജലാശയത്തിൽ ഇറങ്ങുന്നവർ സൂക്ഷിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ്നൽകി. ☎️📲 ചരമ അറിയിപ്പുകളും,…

Read More

കെഎംഎംഎല്ലിലെ രാസമാലിന്യങ്ങൾ ഉത്പന്നങ്ങളാക്കാൻ പദ്ധതി തയ്യാറാക്കി

കൊല്ലം: ചവറ കെഎംഎംഎല്ലിലെ രാസമാലിന്യങ്ങൾ ഉത്പന്നങ്ങളാക്കാൻ പദ്ധതി തയ്യാറാക്കി. രണ്ട് കോൺക്രീറ്റ് ടാങ്കുകളിലായി സംഭരിച്ചിരിക്കുന്ന രാസ മാലിന്യം ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്ന ശുപാർശയ്ക്ക് സർക്കാർ അംഗീകാരമായി. ഇതനുസരിച്ച് രാസമാലിന്യ സംസ്കരണത്തിന് പ്ലാൻറ് സ്ഥാപിക്കുവാൻ ഭരണാനുമതിയും ലഭിച്ചു.ടെട്രാ ബിക് എന്ന ജർമൻ കമ്പനിയാണ് പ്ലാൻറ് നിർമ്മിക്കാൻ എത്തിയത്. ഇതിനായുള്ള സാങ്കേതികവിദ്യ സ്വയമാക്കി എന്നതാണ് ടെട്രോബിക്കിന് അനുകൂലമായ ഘടകം. പ്രോസസിംഗ് പ്ലാന്റും, ട്രീറ്റ്മെൻറ് പ്ലാൻ്റ്, സ്ലഡ്ജ് ഇ ടി.പി  പ്രോസസിംഗ് പ്ലാൻറ് എന്നിവയാണ് ആണ് നിർമ്മിക്കുന്നത്. ഏറെക്കാലമായി കമ്പനിയിൽ കെട്ടിക്കിടക്കുന്ന…

Read More

കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

മൂന്നാർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളിസ്ത്രീക്ക്‌ ഗുരുതര പരിക്ക്. തെന്മല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ സൂസൈ മുത്തുവിന്റെ ഭാര്യ മീനയ്ക്കാണ് (47) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.ലോവർ ഡിവിഷൻ ഫീൽഡ് നമ്പർ ഒന്നിൽ തേയിലയ്ക്ക് വളം ഇടുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഇരുപതോളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നിലൂടെ എത്തിയ കാട്ടുപോത്ത് ഇവരെ കുത്തി എറിയുകയായിരുന്നു. നട്ടെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്. മീന ദൂരേക്ക് തെറിച്ചുവീണു. വീഴ്ചയിൽ കൈകാലുകൾക്കും പരിക്കേറ്റു. മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. മീനയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച്…

Read More

സംഗമം ജംഗ്ഷനിൽ ഇപ്പോൾ അപകടം

മൂലമറ്റം : സംഗമം ജംഗ്ഷനിൽ ഇപ്പോൾ നടന്ന അപകടമാണ്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ വന്ന ചെറുപ്പക്കാർക്ക് പരിക്കുണ്ട്. മൂലമറ്റം സ്വദേശികൾ എന്നാണു അറിയാൻകഴിഞ്ഞത്. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #bike #car #moolamatto #news #updates #onlinemedia #nattuvarthakal

Read More

പട്ടാപ്പകൽ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല പറിച്ച പ്രതിയെ പോലീസ് പിടികൂടി

കട്ടപ്പന: ഇടുക്കിക്കവല ക്ഷേത്രത്തിന് സമീപം 65 വയസുള്ള സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച അണക്കര, രാജാക്കണ്ടം സ്വദേശിയെ കട്ടപ്പന പോലീസ് പിടികൂടി. കോട്ടാരക്കുന്നേൽ വീട്ടിൽ സുധീഷ് (29) ആണ് പിടിയിൽ ആയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനെ ഇടുക്കി ജില്ല പോലീസ് മേധാവി വിഷ്ണു പ്രദീപ്‌ TK IPS അവറുകളുടെ നിർദ്ദേശപ്രകാരം കട്ടപ്പന ASP രാജേഷ് കുമാർ IPS ന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കട്ടപ്പന ടൗണിലും പരിസര പ്രദേശത്തും നടത്തിയ പരിശോധനയിൽ കട്ടപ്പന ടൌണിൽ വെച്ചാണ് പ്രതിയെ…

Read More

ബൈക്കിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൊടുപുഴ: ബൈക്കിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കൂവപ്പള്ളി തോട്ടത്തിൽ സമ്പത്തിൻ്റെ മകൻ വിഷ്ണു‌ ടി.എസ് (23) ആണ് മരിച്ചത്. ഒക്ടോബർ 3ന് മുട്ടം ടൗണിന് സമീപമാണ് അപകടമുണ്ടയത്. തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് വിഷ്‌ണു ഓടിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്ന. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ചുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്ക‌ാരം തിങ്കളാഴ്‌ച 3.30ന് വീട്ടുവളപ്പിൽ. മാതാവ്:അനിലകുമാരി….

Read More