മൂന്നാർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളിസ്ത്രീക്ക് ഗുരുതര പരിക്ക്. തെന്മല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ സൂസൈ മുത്തുവിന്റെ ഭാര്യ മീനയ്ക്കാണ് (47) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.ലോവർ ഡിവിഷൻ ഫീൽഡ് നമ്പർ ഒന്നിൽ തേയിലയ്ക്ക് വളം ഇടുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഇരുപതോളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നിലൂടെ എത്തിയ കാട്ടുപോത്ത് ഇവരെ കുത്തി എറിയുകയായിരുന്നു. നട്ടെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്. മീന ദൂരേക്ക് തെറിച്ചുവീണു. വീഴ്ചയിൽ കൈകാലുകൾക്കും പരിക്കേറ്റു. മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. മീനയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഒരു ഇടവേളയ്ക്കു ശേഷമാണ് പ്രദേശത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്നത്. മാർച്ചിൽ നല്ലതണ്ണി ഐ.ടി.ഡി. ഫാക്ടറിക്ക് സമീപത്തുണ്ടായ ആക്രമണത്തിൽ പ്ലംബിങ് തൊഴിലാളിയായ നല്ലതണ്ണി സ്വദേശി മോഹന് പരിക്കേറ്റിരുന്നു. ലാക്കാട് വ്യൂപോയിന്റിന് സമീപത്തുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പെരിയകനാൽ ലോവർ ഡിവിഷനിൽ രാജാമണിക്ക് പരിക്കേറ്റിരുന്നു.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#Plantation #worker #injured #wildbuffalo #attack #news #updates #onlinemedia #നാട്ടുവാർത്തകൾ
