മങ്ങാട്ടുകല ഹൈമാസ് ലൈറ്റ് തെളിഞ്ഞു, ഇനി രാത്രി ഭയക്കേണ്ട

തൊടുപുഴ :കാഞ്ഞിരമറ്റം – മങ്ങാട്ടുകവല ബൈപാസ് ജംക്‌ഷനിൽ വഴിവിളക്ക് തെളിഞ്ഞു. ജംക്‌ഷനിൽ വെളിച്ചം ഇല്ലാത്തതിനെ തുടർന്ന് ഏറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ടുകയായിരുന്നു.ദിവസേന ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന ബൈപാസായ ഇവിടെ വെളിച്ചമാല്ലാത്തത് കാൽനടക്കാരെയും ഡ്രൈവർമാരെയും ഒരുപോലെ ബാധിച്ചിരുന്നു. രാത്രി കടകൾ അടച്ചു കഴിഞ്ഞാൽ ജംക്ഷൻ പൂർണമായും ഇരുട്ടിലാകും. പിന്നീട് മൊബൈൽ, ടോർച്ച് എന്നിവയുടെ വെളിച്ചമാണ് കാൽനടക്കാർക്ക് ആശ്രയം.ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടാകുമോ എന്ന പേടിയായിരുന്നു പ്രധാന കാരണം. നിലവിൽ വെളിച്ചം തെളിഞ്ഞതോടെ ഇതിനെല്ലാം പരിഹാരമായതിന്റെ ആശ്വാസത്തിലാണ് ജനം.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#Highmass #light #mangattukavala #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *