തൊടുപുഴ: ബൈക്കിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കൂവപ്പള്ളി തോട്ടത്തിൽ സമ്പത്തിൻ്റെ മകൻ വിഷ്ണു ടി.എസ് (23) ആണ് മരിച്ചത്. ഒക്ടോബർ 3ന് മുട്ടം ടൗണിന് സമീപമാണ് അപകടമുണ്ടയത്. തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് വിഷ്‌ണു ഓടിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്ന. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ചുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം തിങ്കളാഴ്‌ച 3.30ന് വീട്ടുവളപ്പിൽ. മാതാവ്:അനിലകുമാരി. സഹോദരൻ: അഖിൽ.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#accident #bike #privatebus #news #updates #onlinemedia #nattuvarthakal
