മുട്ടം: മലങ്കര ഡാമിന് സമീപം നീർനായ്ക്കളെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മീൻ പിടിക്കാനെത്തിയവർ നീർനായ്ക്കളെ ജലാശയത്തിൽ കണ്ടത്. ഡാമിനു താഴ്ഭാഗത്താണ് അക്രമസ്വഭാവമുള്ള ഇവയെ കണ്ടെത്തിയത്. ഇവിടെ നീർനായ ഉള്ളതായി പറയാറുണ്ടെങ്കിലും ഇതുവരെ ആരും കണ്ടതായി അറിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളത്തിലിറങ്ങിയാൽ ഇവ കടിക്കും. ഒട്ടേറെ ആളുകൾ കുളിക്കാനായും മീൻപിടിക്കാനും എത്തുന്ന സ്ഥലത്താണ് നീർനായ്ക്കളെ കണ്ടത്. വർഷങ്ങൾക്കു മുൻപ് ഇവിടെ നീർനായ ഒട്ടേറെ ആളുകളെ ആക്രമിച്ചതായും പറയുന്നു. ജലാശയത്തിൽ ഇറങ്ങുന്നവർ സൂക്ഷിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ്
നൽകി.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1