K.S.S.P.U തൊടുപുഴ ടൗൺ ബ്ലോക്ക് പെൻഷൻ ദിനാചരണം നടത്തി
തൊടുപുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് (K.S.S.P.U) യൂണിയൻ ദേശീയ പെൻഷൻ ദിനാചരണം നടത്തി. തൊടുപുഴ ടൗൺ ബ്ലോക്ക് സംഘടിപ്പിക്കുന്ന പെൻഷൻ ദിനാചരണ പരിപാടി K.S.S.P.U. ജില്ല വൈസ്പ്രസിഡന്റ് ശ്രീ.വി.വി.ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. 1982 ഡിസംബർ 17ന് പെൻഷൻ സംബന്ധിച്ച് സുപ്രീം കോടതി പ്രഖ്യാപിച്ച ചരിത്രപര മായ വിധിയുടെ പശ്ചാത്തലത്തിലാണ് പെൻഷൻ ദിനാചരണം കൊണ്ടാടുന്നത്. പ്രതി രോധ പകുപ്പിൽ നിന്നും വിരമിച്ച ഡി.എസ് നകാരയാണ് പെൻഷൻ ആനുകൂല്ല്യം നിഷേധിക്കപ്പെട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പെൻഷൻ ജീവനക്കാ…

