11 കെവി ലൈനിൽ തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു

തൊടുപുഴ : കുമ്മംകല്ലിൽ വലിയ ജാറം പള്ളിക്ക്
സമീപം വൈദ്യുതി ലൈനിൽ തീപിടിച്ചു. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് 11 കെ വി ലൈനിൽ തീപിടുത്തം ഉണ്ടായത്. പരിഭ്രാന്തരായ നാട്ടുകാർ തൊടുപുഴ ഫയർഫോഴ്‌സിലും, കെഎസ്‌ഇബിയിലും വിവരമറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്‌ ഓഫീസർ പി.ടി അലക്സാണ്ടറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം തീയണയ്ക്കുകയും ചെയ്തു‌. തീപിടുത്തത്തിൽ ഏകദേശം 10000 രൂപയുടെ നഷ്ടം ഉണ്ടായെന്നും അടുത്തിടെ ഈ മേഖലയിൽ വൈദ്യുതി ലൈനിൽ നിന്നുമുള്ള അഞ്ചിലധികം തീപിടുത്തങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർ ഓഫീസർമാരായ ബിബിൻ എ തങ്കപ്പൻ, ജെയിംസ് നോബിൾ, അഖിൽ എസ് പിള്ള, പി.എൻ അനൂപ്, അനിൽ നാരായണൻ എന്നിവരാണ് ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#fire #fireaccident #kummamkallu #thodupuzha #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *