ജില്ലയിൽ കന്നുകാലി സെൻസസ് പുരോഗമിക്കുന്നു

ഇടുക്കി : ഇടമലക്കുടിയിൽ പ്രത്യേക സംഘം ഇരുപത്തിയൊന്നാമത് കന്നുകാലി സെൻസസ് ഇടുക്കി ജില്ലയിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. രാജ്യവ്യാപകമായി നടക്കുന്ന സെൻസസിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കണക്കെടുപ്പ് നടക്കുകയാണ്. ഇടുക്കിയിലെ 52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി പശു സഖിമാരും , ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുമാണ് കണക്കെടുപ്പ് നടത്തുന്നത്. ഇടമലക്കുടിയിലെ പതിമൂന്ന് വാർ‍ഡുകളിലായി ഇരുപത്തിമൂന്ന് ട്രൈബൽ സെറ്റിൽമെന്റുകളാണുള്ളത്. ഡോ. നിശാന്ത് എം. പ്രഭയുടെ നേത്യത്വത്തിൽ എന്യുമറേറ്റർമാരായ ജിജോ, ബിൻറോ, അജീവ്, അഭിലാഷ് എന്നിവരാണ്…

Read More

ബൈക്കിൽ അഭ്യാസപ്രകടനം; കൗമാരക്കാർ പിടിയിൽ

ചെറുതോണി: ടൗണിൽ മദ്യപിച്ചശേഷം ബൈക്ക്‌ റൈഡിങ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുന്ന് കൗമാരക്കാരിൽ രണ്ടുപേരെ ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ നിയാഴ്ച വൈകീട്ട് അഞ്ചിന് ചെറുതോണി പാലത്തിലൂടെ അമിതവേഗത്തിലും അമിത ശബ്ദത്തോടെയും ബൈക്ക്ഓടിക്കുകയായിരുന്നു. മൂന്നുപേരുണ്ടെങ്കിലും രണ്ടുപേർ മാറിമാറിയാണ് ബൈക്ക് ഒടിച്ചിരുന്നത്. ആരും ഹെൽമറ്റ് ഉപയോഗിച്ചിരുന്നില്ല. നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തിയതറിഞ്ഞ് ഓടിച്ചു പോകുന്നതിനിടെ പെട്രോൾ തീർന്നതിനാൽ ഒരാൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയു കയായിരുന്നു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിന് നമ്പർ പ്ലേറ്റില്ലാത്തതും ഇവിടെ കാണത്തതുമാണെന്ന് നാട്ടുകാർ പൊലീ…

Read More

പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വ്യത്യസ്ത നിറങ്ങളുള്ള സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഇടപെടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : മലിനീകരണ നിയന്ത്രണ നടപടികൾ കാര്യക്ഷമമാക്കാൻ രാജ്യവ്യാപകമായി പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വ്യത്യസ്ത നിറങ്ങളുള്ള സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഇടപെടുമെന്ന് സുപ്രീംകോടതി. പെട്രോളിന് നീലയും ഡീസലിന് ഓറഞ്ചും നിറത്തിലുള്ള സ്റ്റിക്കറുകൾ പതിക്കുന്നത് വാഹനങ്ങളുടെ ഇന്ധനം തിരിച്ചറിയാൻ സഹായിക്കും. രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ പരിമിതികളുണ്ട്. ആവശ്യമെങ്കിൽ അനുച്ഛേദം 142 പ്രകാരമുള്ള ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് വിഷയത്തിൽ ഇടപെടുമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, എ.ജി. മസിഹ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വായു…

Read More

സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.

ഇടുക്കി :കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ച് സൗകര്യപ്രദവും മനോഹരവുമായ അതിഥിമന്ദിരങ്ങൾ ആരംഭിക്കുകയെന്നത് ടൂറിസം വകുപ്പിൻ്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂരിലും ,പൊൻമുടിയിലും പുതിയ ഗസ്റ്റ്ഹൗസ് കെട്ടിടങ്ങൾ ഈ വർഷം ജനങ്ങൾക്കായി തുറന്ന് കൊടുക്കും. കോവിഡിന് ശേഷം ലോകമാകെ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നെങ്കിലും ഇടുക്കി ജില്ലയിൽ റെക്കോർഡ് വർധനവാണുണ്ടായത്. 2023…

Read More

സഞ്ചാരികളുടെ ഒഴുക്ക്; തിരക്കിലമർന്ന് തേക്കടി

ഇടുക്കി : നനുത്ത കാറ്റും മഴയും കോടമഞ്ഞും നിറ ഞ്ഞ അന്തരീക്ഷത്തിൽ പുതുവർഷത്തെ വരവേൽ ക്കാൻ തേക്കടിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനത്തിനു മുമ്പ് ആരംഭിച്ച സഞ്ചാരികളുടെ തിരക്ക് തേക്കടിയിൽ തുടരുകയാണ്. തേക്കടി, കുമളി മേഖലകളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 10.30 ഓടെയാണ് അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കൾ വാഹനം നിർത്തുകയും ഫൈസൽ ഒഴികെയുള്ളവർ പുറത്തിറങ്ങുകയും ചെയ്‌. ഈ സമയം കാർ ഉരുണ്ടുനീങ്ങി 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 accident #car #kuttikkanam…

Read More

ഉയരങ്ങളിൽ ന്യൂമാൻ്റെ വനിതാ ബാൻഡ്; ഈ പെൺപട ന്യൂമാന്റെ അഭിമാനം

തൊടുപുഴ: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻന്യൂമാൻ കോളജിലെ വനിതാ ബാൻഡ് തൊടുപുഴയിൽ നിന്നു ഡൽഹിയിൽ എത്തിയപ്പോൾ പൂവണിയുന്നതു 18 കേരള ബറ്റാലിയനു കീഴിലുള്ള എൻസിസി പരിശീലകനായ ക്യാപ്റ്റൻ പ്രജീഷ് സി.മാത്യുവിന്റെ എട്ടു വർഷമായുള്ള കാത്തിരിപ്പ്. സംസ്‌ഥാനതലത്തിൽ ആദ്യമായാണ് ഒരു കോളജിലെ വനിതാ ബാൻഡ് റിപ്പബ്ലിക് ദിന പരേഡിലേക്ക് എത്തുന്നത്. 8 വർഷം മുൻപ് 2016ലാണ് ക്യാപ്റ്റൻ പ്രജീഷ് സി.മാത്യുവിൻ്റെ നേതൃത്വത്തിൽ ബാൻഡ് ആരംഭിക്കുന്നത്. അന്ന് ആവശ്യമായ സംഗീതോപകരണങ്ങൾ പോലും ബാൻഡിന് ഇല്ലായിരുന്നു. തുടർന്നു കോളജിലെ ഫിസിക്സ് ഡിപ്പാർട്മെന്റ്…

Read More

മുൻ പ്രധാനമന്ത്രി Dr.മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു, ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം… അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയായത്, രാജ്യത്ത് ഏഴു ദിവസത്തെ ദു:ഖാചരണം, സംസ്ക്കാരം ശനിയാഴ്ച 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് ധനമന്ത്രിയെന്നും പേരെടുത്ത രാജ് ഇല്ലാതാക്കിയ അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി…

Read More

ഇരുട്ടിലായി ധന്വന്തരി ജങ്ഷൻ

തൊടുപുഴ: സന്ധ്യകഴിഞ്ഞ് തൊടുപുഴ നഗരത്തിലെത്തിയാൽ ഇരുട്ടിൽ തപ്പിത്തടയേണ്ടി വരും. നഗരത്തിലെ പ്രധാന വഴികളിലെ വഴിവിളക്കുകളിൽ ഭൂരിഭാഗവും തകരാറിലായതോടെ രാത്രി നഗരത്തിൻ്റെ പല ഭാഗവും ഇരുട്ടി ലായി. നിലവിൽ കടകളിൽനിന്നുള്ള വെളിച്ചവും വാഹനങ്ങളുടെ ലൈറ്റും മാത്രമാണ് കാൽനടക്കാർക്ക് ആശ്രയം. കടകൾ അടക്കുന്നതോടെ അതും ഇല്ലാതാകും. പിന്നെ രാത്രി അപൂർവമാ യി പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രം. നഗരത്തിലെ പ്രധാന റോ ഡായ ഇടുക്കി റോഡ് പൂർണമായും ഇരുട്ടിലാണ്. ഗാന്ധി സ്ക്വയറിലും കെ. എസ്.ആർ.ടി.സി ജങ്ഷനിലും ഓരോ ഹൈമാസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും…

Read More

“കരുതലും കൈത്താങ്ങും”: താലൂക്ക് തല അദാലത്ത് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്‌തു

ഇടുക്കി : ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും പൂർണ്ണമായും ഉറപ്പാക്കുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി താലൂക്ക് തല അദാലത്ത് ചെറുതോണി ടൗൺ ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2023 ൽ ആരംഭിച്ച “കരുതലും കൈത്താങ്ങും” എന്ന താലൂക്ക് തല പരാതിപരിഹാഹാര അദാലത്ത് പദ്ധതി ജനങ്ങൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ജില്ലയിൽ പൂർത്തിയായ നാല് അദാലത്തുകളിലും പരമാവധി പരാതികളിൽ പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. പൊതുപ്രശ്നങ്ങൾക്കൊപ്പം വ്യക്തികളുടെ പ്രശ്നങ്ങളും…

Read More